കാസര്‍കോട്: പടന്നക്കാട് മേല്‍പ്പാലം ടോള്‍പിരിവ് കൂടുതല്‍ തുകയ്ക്ക് ടെന്‍ണ്ടര്‍ നല്‍കിയത് ഡിവൈഎഫ്‌ഐ നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യമായി ദേശീയപാത അതോറിറ്റി മുംബൈയിലെ കോണാര്‍ക്ക് കമ്പനിക്ക് 1.62 ലക്ഷം രൂപയ്ക്കാണ് ടെന്‍ണ്ടര്‍ നല്‍കിയിരുന്നത്. കോടികളുടെ അഴിമതിക്ക് കളമൊരുക്കിയ ടോള്‍പിരിവ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ പിരിവ് തടഞ്ഞു. സമരത്തെ തുടര്‍ന്ന് പി കരുണാകരന്‍ എം പി കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണ്ണാണ്ടസിനെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. സുതാര്യമായി പുതിയ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ടോള്‍പിരിക്കുകയുള്ളൂ എന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ടോള്‍പിരിവ് ഉപേക്ഷിക്കുകയും ഡിവൈഎഫ്‌ഐ യുടെ ആവശ്യം അംഗീകരിച്ച് റീടെന്‍ണ്ടര്‍ വിളിച്ചത്. ജനങ്ങളുടെ പണം അന്യായമായി കൊള്ളയടിക്കാന്‍ നടത്തിയ ശ്രമമാണ് ഡിവൈഎഫ്‌ഐയുടെ ജാഗ്രതയോടെയുള്ള ഇടപെടലിന്റ ഭാഗമായി പൊളിഞ്ഞത്. 2,20,000 രൂപയ്ക്ക് ടെന്‍ണ്ടര്‍ ഉറപ്പിച്ചതിലൂടെ പ്രതിദിനം 58,000 രൂപ അധിക വരുമാനം ഖജനാവിലേക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായി.
തുടക്കത്തില്‍ സ്വകാര്യ വ്യക്തികളെ രംഗത്തിറക്കി ദേശീയപാത അധികൃതര്‍ നടത്തിയ ടോള്‍പിരിവിന്റെ മറവില്‍ വ്യാജ റസിപ്റ്റും സീലും ഉപയോഗിച്ച് നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. ഇതിനെതുടര്‍ന്ന് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു.
ടോള്‍പിരിവില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment