കുവൈത്ത് സിറ്റി: കുവൈത്തില്‍ കണ്ണൂര്‍ സ്വദേശിയുടെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് മോഷണം നടത്തിയ ശ്രീലങ്കക്കാരി പിടിയില്‍. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ആരിഫിന്റെ റുമൈതിയയിലെ അപ്പാര്‍ട്ടുമെന്റില്‍ അഞ്ച് മാസം മുമ്പ് കവര്‍ച്ച നടത്തിയ ലങ്കക്കാരിയായ ഫാത്തിമ റിനോഷയും കൂട്ടാളി മുഹമ്മദ് ബാക്കിറുമാണ് പിടിയിലായത്.
വേലക്കാരിയായ ഇവര്‍ 50 പവന്‍ ആഭരണങ്ങളും പാസ്‌പോര്‍ട്ടുകളടക്കം വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗുമായി മുങ്ങുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ എംബസിയിലെത്തിയ ഇവരെ തിരിച്ചറിഞ്ഞ സുഹൃത്ത് നല്‍കിയ വിവരമനുസരിച്ച് ആരിഫ് അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍ റിനോഷയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബലാല്‍സംഗ കേസില്‍ പ്രതിയായ ബാക്കിറിനെയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വേറെയും കേസുകളുണ്ടെന്നാണ് വിവരം. ആരിഫിന്റെ റുമൈതിയയിലെ അപ്പാര്‍ട്ടുമെന്റിലാണ് ഏപ്രിലില്‍ കവര്‍ച്ച നടന്നത്. ആരിഫിന്റെയും ഭാര്യയുടെയും അഞ്ച് മക്കളുടെയും പാസ്‌പോര്‍ട്ടുകളും മറ്റു നിരവധി രേഖകളുമടങ്ങിയ ബാഗ് നേരത്തേ പുറത്തുകൊണ്ടുപോയി വെച്ച റിനോഷ ജോലി കഴിഞ്ഞുപോവുമ്പോള്‍ അതുമായി മുങ്ങുകയായിരുന്നു.
ബാഗ് കാണാതായപ്പോള്‍ യുവതിയെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. നാട്ടുകാരനായ ആള്‍ക്കൊപ്പം ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയെങ്കിലും അവിടെ നിന്ന് രണ്ടു പേരും മുങ്ങിയിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ നേരത്തേ കുവൈത്തി വീട്ടിലായിരുന്ന ലങ്കക്കാരിക്കെതിരെ സ്‌പോണ്‍സര്‍ ഒളിച്ചോടിയതിന് കേസ് കൊടുത്തിട്ടുണ്ടെന്ന് അറിഞ്ഞു. ഇതുകൂടാതെ ഒപ്പമുള്ള ലങ്കക്കാരനെതിരെ അയാളുടെ സ്‌പോണ്‍സറും തന്നെ കബളിപ്പിച്ചതിന് കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് ആരിഫ് നടത്തിയ നിരന്തര അന്വേഷണമാണ് പ്രതികള്‍ പിടിയിലാവാന്‍ സഹായകമായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Kuwait City, Robbery
No comments:
Post a Comment