തലശ്ശേരി: ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണില്‍ നിന്നും തീ പടര്‍ന്ന് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. മുഴപ്പിലങ്ങാട് ദീപ്തി വായനശാലക്കടുത്തുള്ള അറക്കല്‍ പറമ്പില്‍ മൗവ്വഞ്ചേരി സുരേന്ദ്രന്റെ വീടിന്റെ കിടപ്പുമുറിയാണ് കത്തിനശിച്ചത്.
കിടപ്പുമുറിയിലെ സോഫയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് കിടപ്പുമുറി കത്തിനശിച്ചത്. സോഫ, അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍, വിലപിടിച്ച രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കത്തിനശിച്ചവയില്‍പ്പെടുന്നു. സീലിംഗ് ഫാനും തീയിലമര്‍ന്നു.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി ഓണ്‍ ചെയ്തുവെച്ച് വീട് പൂട്ടി സുരേന്ദ്രനും കുടുംബവും പുറത്തുപോയപ്പോഴാണ് സംഭവം. വീടിനകത്തുനിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalassery, Mobile, Fire
No comments:
Post a Comment