Latest News

യുവാവ് ആത്മഹത്യ ചെയ്തത് എസ് ഐയുടെ പീഡനം കാരണമെന്ന് പറഞ്ഞ് സഹോദരന്‍ എസ്.പിക്ക് പരാതി നല്‍കി

കണ്ണൂര്‍: മയ്യില്‍ എസ് ഐ സുരേന്ദ്രന്‍ കല്യാടന്റെ പീഡനം കാരണമാണ് കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ ഷജിത്ത്
ആളഹഹത്യ ചെയ്തതെന്ന് കാണിച്ച് സഹോദരന്‍ കണ്ണൂര്‍ എസ് പിക്ക് പരാതി നല്‍കി. വ്യാ ഉച്ചയോടെയാണ് ഷജിത്തിന്റെ സഹോദരന്‍ ലതീഷ് എസ് പിക്ക് പരാതി നല്‍കിയത്. ഷജിത്ത് എഴുതിവെച്ച ആളഹഹത്യാകുറിപ്പ് വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.

മയ്യില്‍ എസ് ഐ സുരേന്ദ്രന്‍ കല്യാടനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്. എസ് ഐയുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്നും അതിനാല്‍ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സഹോദരന്‍ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഷജിത്ത് കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്. പത്ത് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഷജിത്ത്.

പിണങ്ങികഴിയുന്ന ഭാര്യ ഷജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്റ്റേഷനിലെത്തിയ യുവാവിനെ ഭാര്യയുടേയും മകന്റെയും മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എല്ലാദിവസവും സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന് പറയുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായും നിരവധി തവണ ബന്ധുക്കളും മറ്റുള്ളവരും ആവശ്യപ്പെട്ടിട്ടും പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മാനസികമായി ഷജിത്ത് തളര്‍ന്നിരുന്നുവെന്നും കൂടാതെ നിരവധി തവണപോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ് ഐ സുരേന്ദ്രന്‍ കല്യാടനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തിറങ്ങാന്‍ ഡി വൈ എഫ് ഐ തീരുമാനിച്ചിട്ടുണ്ട്. കുറ്റിയാട്ടൂര്‍, മയ്യില്‍, മേഖലകളില്‍ എസ് ഐക്കെതിരെ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, suiside, case, SP

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.