തളിപ്പറമ്പ: ഓണപ്പറമ്പില്‍ മദ്രസ തീവെച്ച് നശിപ്പിച്ചതിന് പിറകിലുള്ള ഹീനമായ ശ്രമങ്ങള്‍
എന്താണെന്ന് അന്നം തിന്നുന്നവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്ന് എസ്.എസ്.എഫ് സംസ്ഥാന അസി. സെക്രട്ടറി കെ. അബ്ദുള്‍ റഷീദ് മാസ്റ്റര്‍. എസ്.എസ്.എഫ്- എസ്.വൈ.എസ്. മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അക്രമം നടത്തി എതിര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം തടയാന്‍ ശ്രമിക്കുന്നത് ഫാസിസമാണ്. സമൂഹത്തെ തീവ്രവാദത്തിലേക്ക് നയിക്കുന്നവനും അതിലകപ്പെട്ടവനും നമ്മില്‍പെട്ടവനല്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അത്രമാത്രം അക്രമത്തെ എതിര്‍ക്കുകയും സമാധാനത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത മതമാണ് ഇസ്ലാം. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സുന്നി പ്രസ്ഥാനം
ഇതുവരെ അക്രമത്തിന്റെ പേരില്‍ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പെടാത്ത സംഘടനയാണ്. അങ്ങനെയുള്ളവര്‍ എങ്ങനെയാണ് മദ്രസതീവെച്ച് നശിപ്പിക്കുന്നത് പോലുള്ള നിഷ്ഠൂര കൃത്യങ്ങള്‍ നടത്തുക.
ഇതുവരെ അക്രമത്തിന്റെ പേരില്‍ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പെടാത്ത സംഘടനയാണ്. അങ്ങനെയുള്ളവര്‍ എങ്ങനെയാണ് മദ്രസതീവെച്ച് നശിപ്പിക്കുന്നത് പോലുള്ള നിഷ്ഠൂര കൃത്യങ്ങള്‍ നടത്തുക.
ഏത് ശാസ്ത്രീയ അന്വേഷണം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. സംഭവത്തില്‍ ഫോറന്‍സിക്ക് അന്വേഷണം നടത്തണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ഇത്തരം ഫാസിസം ഒരു കാരണവശാലും ഇനിയൊരിക്കലും വെച്ചു പൊറുപ്പിക്കരുത്. മദ്രസ തീവെപ്പിന് പിറകിലെ കറുത്ത കരങ്ങളെ പൊതുജന മധ്യത്തില്‍ കൊണ്ടുവരണം- റഷീദ് മാസ്റ്റര്‍ പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. അലിക്കുഞ്ഞി ദാരിമി ഉദ്ഘാ
ടനം ചെയ്തു. എസ്.വൈ.എസ്. മേഖല പ്രസിഡണ്ട് കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഫൈളു റഹ്മാന്‍ ഇര്‍ഫാനി, ബി.എ. അലി മൊഗ്രാല്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹക്കീം സഖാഫി സ്വാഗതവും കമാലുദ്ദീന്‍ ലത്തീഫി നന്ദിയും പറഞ്ഞു.
ടനം ചെയ്തു. എസ്.വൈ.എസ്. മേഖല പ്രസിഡണ്ട് കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഫൈളു റഹ്മാന്‍ ഇര്‍ഫാനി, ബി.എ. അലി മൊഗ്രാല്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹക്കീം സഖാഫി സ്വാഗതവും കമാലുദ്ദീന്‍ ലത്തീഫി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Onaparambu, Madrasa

No comments:
Post a Comment