കണ്ണൂര്‍: പി സി ജോര്‍ജിന്റെ വിഴുപ്പലക്കല്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി ഭൂമിയോളം ക്ഷമിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി കളയാമെന്ന് ആരെങ്കിലും നടിക്കുകയാണെങ്കില്‍ അത് വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് എ ഐ സി സി അംഗവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സി പി എമ്മിന്റെ അച്ചാരം പറ്റി പ്രവര്‍ത്തിക്കുന്ന ജോര്‍ജിന്റെ പ്രവര്‍ത്തി കോവര്‍കഴുതക്ക് സമമാണ്. പി സി ജോര്‍ജ് ഒന്നുകില്‍ യു ഡി എഫില്‍ ഉറച്ച് നില്‍ക്കണം. അല്ലെങ്കില്‍ പഴയ താവളമായ എല്‍ ഡി എഫിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന രാഷ്ട്രീയ വിശദീകരണ ജാഥയുടെ ബുധനാഴ്ചത്തെ സമാപന സമ്മേളനം ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍. ഗ്രഹണ സമയത്ത് ഞാഞ്ഞൂലും ഫണം വിടര്‍ത്തും എന്നു പറഞ്ഞതുപോലെയാണ് കുറഞ്ഞ ഭൂരിപക്ഷമുള്ള യു ഡി എഫ് കേരളം ഭരിക്കുമ്പോള്‍ മുന്നണിക്കകത്തു നിന്നും ചിലര്‍ കാണിക്കുന്ന വിക്രിയകളെന്ന് അദ്ദേഹം പരിഹസിച്ചു. യു ഡി എഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനമാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് സ്വീകരിക്കുന്നത്. നാടിന് വികസനമുണ്ടാക്കാന്‍ ഭരണാധികാരികള്‍ക്ക് ഭാവനയുണ്ടാകണമെന്നും, അത്തരമൊരു ഭാവനയോടെ ഭരണം നടത്തുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും ഉണ്ണിത്താന്‍
വ്യക്തമാക്കി.
വ്യക്തമാക്കി.
ജനസസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ലോക ശ്രദ്ധ നേടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതില്‍ അസൂയപ്പെടുന്ന പിണറായി വിജയനും കൂട്ടരും മെനഞ്ഞെടുത്ത കള്ളക്കഥയാണ് സോളാര്‍. സോളാര്‍ തട്ടിപ്പ് ബ്രെയിക്കിംഗ് ന്യൂസായി പുറത്ത് വിട്ടത് കൈരളി ചാനലാണ്. സിനിമ നടി കനക മരിച്ചെന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്തതും കൈരളി ചാനലാണ്. അപ്പോള്‍ ചാനലിന്റെ വിശ്വാസ്യത ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ കാലത്ത് 14 കേസ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്ട്രര്‍ ചെയ്‌തെന്നു പറയുന്ന കോടിയേരിക്ക് എന്തു നടപടി എടുത്തുവെന്ന് പറയാന്‍ കഴിയുന്നില്ല. യുഡി എഫ് ഭരണകാലത്ത് 33 കേസുകള്‍ രജിസ്ട്രര്‍ ചെയ്ത് പ്രതികളെ ജയിലിലടച്ചും നിങ്ങളുടെ കാലത്ത് ആത്മഹത്യത്യയാക്കി എഴുതിത്തള്ളിയ കേസ് ഞങ്ങള്‍ വന്നപ്പോള്‍ അന്വേഷിച്ച് കൊലപാതകമാണെന്ന കണ്ടെത്തി ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു.
അന്ന് സരിതയ്ക്ക് സഹായികളായി ബിനീഷ് കോടിയേരിയും, ശബരീനാഥും ഉണ്ടായിരുന്നു. സരിത പ്രസവിച്ചപ്പോള്‍ ചെലവ് വഹിച്ചതും, ജയിലില്‍ നിന്ന് കൊണ്ടു പോയതുമെല്ലാം ഇവരായിരുന്നു. അങ്ങനെയാണ് കോടിയേരി സരിതയുടെ അങ്കിളായത്. മൂന്ന് പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയിലെത്തിയപ്പോള്‍ എല്ലാം തള്ളപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി പരിശോധക്കാന്‍ പിണറായിയെ വെല്ലുവിളിച്ചപ്പോള്‍ ഓടി ഒളിക്കുകയായിരുന്നു. മുന്‍ പി ആര്‍ ഡി ഓഫീസര്‍ ഫിറോസ് എസ് എഫ് ഐ നേതാവും കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍പെട്ടയാളുമാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വി എസിനോട് ഡി ജി പി ജേക്കബ്ബ് പുന്നൂസ് കത്ത് മുഖേന ആവശ്യപ്പെട്ടപ്പോള്‍ ആ കത്ത് വി എസ് മുക്കുകയായിരുന്നു.
യു ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഫിറോസിന് അഴിയെണ്ണെണ്ടിവന്നു. കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന മന്ത്രിമാര്‍ക്കുമെതിരെ സരിത മൊഴികൊടുക്കുമെന്ന് പ്രതീക്ഷിച്ച പിണറായി, സരിത അങ്ങനെ മൊഴി കൊടുത്തിരുന്നുവെങ്കില്‍ കാറല്‍ മാര്‍ക്‌സിന്റെ ഫോട്ടോ മാറ്റി എ കെ ജി സെന്ററില്‍ സരിതയുടെ ഫോട്ടോ വെക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ മുല്ലപ്പു വിപ്ലവം പോലെ എന്നൊക്കെ വിശേഷിപ്പിച്ച് നടത്തിയ സെക്രട്ടറിയേറ്റ ഉപരോധം ദുര്‍ഗന്ധസമരമായി മാറുകയായിരുന്നു. ഉണ്ണിത്താന്‍ വ്യക്തമാക്കി. മണ്ഡലം പ്രസിഡണ്ട് എം വി രഞ്ജന്‍ അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Saritha, Unnithan,


No comments:
Post a Comment