പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് ആരാധനാലയത്തിന് നേരെ അക്രമവും തീവെപ്പും. കുഞ്ഞിമംഗലം സെന്റ് മൈക്കിള്‍സ് ദേവാലയത്തിലാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. വിശുദ്ധ കുര്‍ബാന നടക്കുന്ന സക്രാരി നശിപ്പിച്ചു. തിരുവസ്ത്രങ്ങള്‍ അഗ്നിക്കിരയായി. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ചര്‍ച്ചിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അക്രമമുണ്ടായത്.
ചര്‍ച്ചിന്റെ വാതില്‍ തകര്‍ത്താണ് അക്രമി സംഘം അകത്തുകടന്നത്. വിശ്വാസികള്‍ അമൂല്യമായി കരുതുന്ന വിശുദ്ധ കുര്‍ബാന നടക്കുന്ന സക്രാരി തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച അക്രമികള്‍ അകത്തുസൂക്ഷിച്ചിരുന്ന തിരുവസ്ത്രങ്ങള്‍ അലമാര കുത്തിത്തുറന്ന് വലിച്ച് പുറത്തിട്ട് തീയിട്ടു. രൂപക്കൂടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരവും തകര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പള്ളി തുറക്കാനായി എത്തിയ കപ്യാരാണ് ദേവാലയം തകര്‍ത്തത് കണ്ടത്.
ഇടവക വികാരി ഫാദര്‍ പോള്‍ മാനുവലിന്റെ പരാതിയില്‍ പയ്യന്നൂരില്‍ പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ് വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടി. ദേവാലയത്തിന് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ ഈ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ബോധപൂര്‍വമായ ശ്രമമാണെന്ന് വിശ്വാസികള്‍ പറഞ്ഞു. ദേവാലയത്തിന് 70 വര്‍ഷത്തെ പഴക്കമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Church, Fire, Police, Case


No comments:
Post a Comment