തളിപ്പറമ്പ: തളിപ്പറമ്പിന്റെ മണ്ണിലും മനസിലും കാല്‍പന്തുകളിയുടെ വേരുപടര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന യുവാവായിരുന്നു വ്യാഴാഴ്ച പൂക്കോത്ത്‌നടക്ക് സമീപം ബസിടിച്ച് മരണമടഞ്ഞ കായക്കൂല്‍ ഇബ്രാഹിംകുട്ടി(34). സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ഇബ്രാഹിം കുട്ടിയായിരുന്നു ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തിയ തളിപ്പറമ്പ് ഫുട്‌ബോളിന്റെ മുഖ്യ സംഘാടകന്‍. ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ കളിക്കാറുണ്ടായിരുന്ന ഇബ്രാഹിം കുട്ടി എട്ടുവര്‍ഷത്തോളം സീതിസാഹിബ് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
സീതിസാഹിബ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദേഹം വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2004ല്‍ കുപ്പത്ത് നടന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ വന്‍ ജനപങ്കാളിത്തവും ആവേശവുമാണ് സെവന്‍സ് ഫുട്‌ബോള്‍ എന്ന ആലോചനയിലേക്ക് ഇബ്രാഹിം കുട്ടിയെ നയിച്ചത്. സുഹൃത്തുക്കളുമായി ഈ ആശയം പങ്കുവച്ചതിനെ തുടര്‍ന്നാണ് ജില്ലാതല സെവന്‍സ് ഫുട്‌ബോളിന് തുടക്കമായത്. 2008 വരെ ടൂര്‍ണ്ണമെന്റ ് തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം പ്രഗത്ഭ ടീമുകളെ പങ്കെടുപ്പിച്ച് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മേളയാക്കുന്നതിലും മുഖ്യപങ്ക് ഈ യുവാവിന്റേതായിരുന്നു.
ഈ വര്‍ഷം ടൂര്‍ണ്ണമെന്റിന്റെ ഒരുക്കം നടത്തുന്നതിനിടയിലാണ് വിധി ഇബ്രാഹിം കുട്ടിയെ തട്ടിയെടുത്തത്. സീലാന്റ് കോംപ്ലക്‌സില്‍ എക്‌സ് വോഗ് റെഡി മെയ്ഡ് കടയുടെ പാര്‍ട്ണറായ ഇബ്രാഹിം കുട്ടി സ്വന്തം വീടിന്റെയും ഭാര്യ വീടിന്റെയും അത്താണിയായിരുന്നു. കൂട്ടുകാര്‍ക്ക് എല്ലാം വഴികാട്ടിയായ ഇബ്രാഹിംകുട്ടി എല്ലാവരെയും കൈയയച്ച് സഹായിക്കുമായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് ലാപ്‌ടോപ്പ് നല്‍കാന്‍ പോകുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന കുപ്പത്തെ പി.എം. മുഹമ്മദിനെ (17) മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഇബ്രാഹിം കുട്ടിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഭാര്യ: കെ. ഫാഹിമ. മകന്‍: മുഹമ്മദ്. മുഹമ്മദ് മുസ്ല്യാര്‍-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശിഹാബ്, മന്‍സൂര്‍, മുഹമ്മദലി, ബീഫാത്തിമ, ഷെബിയ, ആയിഷാബി, സൈന, സുമയ്യ, റഹ്മത്ത്, ഖദീജ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Died, Ebrahim Kutty


No comments:
Post a Comment