കണ്ണൂര്‍: മുസ്ലിംങ്ങളെ വോട്ട് ബാങ്കാക്കിമാറ്റാനുള്ള തന്ത്രമാണ് സി പി എം കണ്ണൂരില്‍ സെമിനാര്‍ നടത്തിയതിന്റെ പിന്നിലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ ടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത കാര്‍ഡാണ് പിണറായിയും കൂട്ടരും ഇറക്കുന്നത്. മലബാറിലെ മുസ്ലിംങ്ങളെ ഇപ്പോഴും സി പി എം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. തലശ്ശേരിയിലെ ഫസല്‍, തളിപ്പറമ്പ് അരിയിലെ ഷുക്കൂര്‍ തുടങ്ങിയവരുടെ വധം മലബാറിലെ മുസ്ലിംങ്ങള്‍ മറന്നിട്ടില്ല.
ജാതി-മത കാര്‍ഡാണ് പിണറായിയും കൂട്ടരും ഇറക്കുന്നത്. മലബാറിലെ മുസ്ലിംങ്ങളെ ഇപ്പോഴും സി പി എം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. തലശ്ശേരിയിലെ ഫസല്‍, തളിപ്പറമ്പ് അരിയിലെ ഷുക്കൂര്‍ തുടങ്ങിയവരുടെ വധം മലബാറിലെ മുസ്ലിംങ്ങള്‍ മറന്നിട്ടില്ല.
കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നടത്തിയ സെമിനാര്‍ പിണറായി വിജയന് നാദാപുരത്ത് നടത്താന്‍ ധൈര്യമുണ്ടോയെന്ന് ഹസ്സന്‍ വെല്ലുവിളിച്ചു.
മുസ്ലിം വ്യക്തി നിയമത്തിന്റെ കാര്യത്തില്‍ പിണറായിക്കും ബി ജെ പിക്കും ഒരേ അഭിപ്രായമാണുള്ളത്. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ നയം വ്യക്തമാക്കണം. ഹുസൈന്‍ രണ്ടത്താണിയുടെ പുസ്തകത്തില്‍ 1921ലെ മലബാര്‍ കലാപത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മലബാറിലെ മുസ്ലിംങ്ങള്‍ക്ക് രക്ഷകരായിരുന്നുവെന്ന് പറയുന്നുണ്ട്. 1937ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. പിന്നെങ്ങിനെയാണ് 1921ല്‍ മുസ്ലിംങ്ങളെ സംരക്ഷിക്കാന്‍ കഴിയുക. ഇത് ചരിത്രത്തെ വളച്ചൊടിക്കലാണ്. ചരിത്രത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
പി സി ജോര്‍ജിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും തുറന്ന് പറയാനാവില്ല.പാര്‍ട്ടിയുടെ വിലക്കുള്ളതിനാല്‍ വിവാദത്തിനില്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പ ് വഴക്ക് നിലനില്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വേളയില്‍ അതെല്ലാം മറന്ന് പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുമെന്നും മുകള്‍വാസ്‌നിക്കും വീരപ്പ മൊയ്‌ലിയും കേരള സന്ദര്‍ശനം നടത്തി തിരിച്ചുപോയാല്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും ഹസ്സന്‍ പറഞ്ഞു. ഡി സി സി പ്രസിഡന്റ ് കെ സുരേന്ദ്രന്‍, കെ പി സി സി ജനറല്‍ സിക്രട്ടറി സുമാബാലകൃഷ്ണന്‍, ബിജു ഉമ്മര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment