Latest News

തൃക്കണ്ണാട് കടപ്പുറത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി


ബേക്കല്‍ : തൃക്കണ്ണാട് കടപ്പുറത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജെ സി ബി ഉപയോഗിച്ച് നീക്കിത്തുടങ്ങി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിനു മുന്‍വശത്തെ കടപ്പുറത്തു അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്തുതുടങ്ങിയത്. 

വിദേശ ചരക്കുകപ്പല്‍ മുംബൈ തീരത്ത് മറിഞ്ഞതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടെത്തിയ കണ്ടെയ്‌നറിലെ മാലിന്യങ്ങള്‍ തൃക്കണ്ണാട് കടപ്പുറത്ത് ദുരിതം വിതച്ചിരുന്നു. ഇതു പരിസരവാസികള്‍ക്കും, ക്ഷേത്രത്തിലെത്തുന്നവര്‍ക്കും ഒരുപോലെ ദുരിതമാകുകയും നാട്ടുകാര്‍ക്കിടയില്‍ ഇതു പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. നിരവധി തവണ നാട്ടുകാരും, ക്ഷേത്ര ഭരണാധികാരികളും ജില്ലാ ഭരണകൂടത്തോടുള്‍പ്പെടെ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിരുന്നില്ല. മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രത്യക്ഷസമരത്തിന് ഒരുങ്ങുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചത്.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.