Latest News

ബി എസ്‌ എന്‍ എല്‍ നെതിരെ ഒറ്റയാന്‍ സമരവുമായി പ്രസ്‌ ഫോറം പ്രസിഡണ്ട്‌


അട്ടേങ്ങാനം : രണ്ടു മാസമായിട്ടും തകരാറിലായ ടെലിഫോണ്‍ ബന്ധം പുന:സ്ഥാപിക്കാത്തില്‍ പ്രതിഷേധിച്ച് സത്യാഗ്രഹം. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ടും ദേശാഭിമാനി കാഞ്ഞങ്ങാട് ലേഖകനുമായ ടി കെ നാരായണനാണ് അട്ടേങ്ങാനം ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചിന് ഓഫീസിനു മുമ്പില്‍ സത്യാഗ്രഹം നടത്തിയത്. 

അട്ടേങ്ങാനം എക്‌സ്‌ചേഞ്ചിന് കീഴില്‍ വരുന്ന 2246990 എന്ന നമ്പര്‍ ഫോണ്‍ തകരാറിലായിട്ട് രണ്ട് മാസമായി. നിരവധി തവണ പരാതി ബുക്ക് ചെയ്യുന്നതല്ലാതെ ഇവ നന്നാക്കാന്‍ അധികൃതര്‍ തയ്യാറായില്ല കഴിഞ്ഞ ദിവസം പരാതിയുടെ സ്ഥിതി അന്വേഷിച്ച നാരായണന് ഇത്തരത്തില്‍ ഒരു പരാതി നിലവിലില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇത് അന്വേഷിക്കാന്‍ ചെന്ന നാരായണനോട് എക്‌സ്‌ചേഞ്ചിലെ ജീവനക്കാര്‍ മോശമായി പെരുമാറിയതായും നാരായണന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് രാവിലെ എക്‌സ്‌ചേഞ്ചിലെത്തി ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത.് ഇതിനിടെ മാസങ്ങളായി ഫോണ്‍ കട്ടായി കിടക്കുന്ന നാട്ടുകാരും സമരത്തിന് പിന്തുണയുമായി എത്തി. 

ഇവിടെയുള്ള ജീവനക്കാര്‍ പലരും ഓഫീസിലെത്തി ഒപ്പിട്ട് മുങ്ങുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലിക്ക് വരുന്നവര്‍ ഉച്ചയാകുമ്പോഴെക്കും റയില്‍വേ സ്റ്റേഷനിലെക്ക് പോകുന്നതായും നാട്ടുകാര്‍ ആരോപിച്ചു. എക്‌സ്‌ചേഞ്ച് പരിധിയായ കോടോം എരുമക്കുളം ഉദയപുരം പാക്കം മൂത്താടി ചക്കിട്ടടുക്കം നായിക്കയം വെള്ളമുണ്ട തട്ടുമ്മല്‍ എളാടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ഫോണുകളാണ് സര്‍വ്വീസ് കിട്ടാത്തതുമുലം കട്ടായത്. നിലവില്‍ ബ്രോഡ്ബാന്റ് ഉപയോഗിക്കുന്നവര്‍ മാത്രമാണ് ലാന്റ് ഫോണ്‍ നിലനിര്‍ത്തുന്നത്. 

നാരായണന്റെ വീടിന് സമീപമുള്ള റോഡ് പ്രധാന മന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് വര്‍ഷം മുമ്പ് വികസിപ്പിച്ചിരുന്നു അന്ന് ഇത് വഴിയുള്ള ബി എസ് എന്‍ എല്‍ കേബിളുകള്‍ റോഡ് താഴ്ത്തിയത് മുലം തൂങ്ങികിടക്കുകയും പലതും പൊട്ടി നാശമാവുകയും ചെയ്തു. ഈ കേബിള്‍ താഴ്ത്തിയിടാന്‍ റോഡ് പണിയെടുത്ത കരാറുകാരന്‍ രണ്ട് ലക്ഷം ബി എസ് എന്‍ എല്ലില്‍ അടച്ചെങ്കിലും അത് ഇത് വരെ നന്നാക്കിയിട്ടില്ല. അതാണ് ഈ തകരാര്‍ പരിഹരിക്കാത്തതിന് കാരണമായി പറയുന്നത്. 

ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ജീവനക്കാര്‍ അക്രോശിച്ച് കയ്യേറ്റത്തിന് ശ്രമിച്ചു.കണ്ണൂരില്‍ ബി എസ് എന്‍ എല്‍ ഓഫീസില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശം വന്നതിനാല്‍ രാജപുരത്ത് നിന്ന് എത്തിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.