കാഞ്ഞങ്ങാട്: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന ചെറുവത്തൂര്‍ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതിയുടെ കൊടക്കാരച്ചനാകാന്‍ കാഞ്ഞങ്ങാട് കുഞ്ഞിവീട് തറവാട് അംഗമായ ടി.വി. കുഞ്ഞിക്കണ്ണന് (47) നിയോഗം. കുഞ്ഞിവീട് തറവാട്ടില്‍ നടത്തിയ പ്രശ്‌ന ചിന്തയിലാണ് മടിക്കൈ കാലിച്ചാംപൊതി സ്വദേശിയായ ഇദ്ദേഹത്തെ കണ്ടെത്തിയത്.
തമ്പുരാന്‍ വളപ്പില്‍ കുഞ്ഞിക്കണ്ണന്റെയും വെള്ളച്ചിയുടെയും മകനാണ്. തുലാം ധനു ഛത്രരാശിയിലാണ് കൊടക്കാരനെ കണ്ടെത്തിയത്. 17 വര്‍ഷമായി കഴകത്തില്‍ കൊടക്കാരന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
പെരിയ രാഘവന്‍ ജോല്‍സ്യര്‍ പ്രശ്‌നചിന്തയ്ക്ക് നേതൃത്വം നല്‍കി. തുരുത്തി കഴകം പ്രസിഡന്റ് ഡോ.കെ.വി. ശശിധരന്‍, ഉത്തരമലബാര്‍ തീയ സമുദായ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, മല്ലക്കര ഭാസ്‌കരന്‍, മുഴക്കീല്‍ തമ്പാന്‍ എന്നിവരും 500 ല്‍ പരം തറവാട്ടംഗങ്ങളും സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,


No comments:
Post a Comment