Latest News

പ്ലാസ്റ്റിക് മാലിന്യവും നീക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാക്ക് കടലില്‍ ഒലിച്ചുപോയി


ഉദുമ: തൃക്കണ്ണാട് തീരത്തടിഞ്ഞ കണ്ടെയിനറും അതില്‍നിന്ന് പുറത്തുവന്ന പ്ലാസ്റ്റിക് മാലിന്യവും നീക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാക്ക് കടലില്‍ ഒലിച്ചുപോയി. ഉപ്പുവെള്ളവും ചളിയും കയറിയ പ്ലാസ്റ്റിക് മാലിന്യം തീരത്തിന് ദുരിതമാകുന്നു. കടലില്‍നിന്ന് കരയിലേക്ക് വലിച്ചിട്ട പ്ലാസ്റ്റിക് ശേഖരത്തില്‍നിന്ന് നാറ്റം പടരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊതുകിന്റെ ശല്യവും കൂടിയിട്ടുണ്ട്.

കണ്ടെയിനറില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം പുറത്തുവന്ന് തീരത്ത് പടര്‍ന്നത് മലബാര്‍ ഫ്‌ളാഷ് അടക്കമുളള മാധ്യമങ്ങള്‍ കഴിഞ്ഞ മാസം ചെയ്തിരുന്നു. വാര്‍ത്തകണ്ട് സ്ഥലത്തെത്തിയ റവന്യൂ അധികൃതര്‍ രണ്ടുദിവസത്തിനുള്ളില്‍ അത് നീക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, നാളിതുവരെ അത് നടന്നില്ല. വെളുത്തോളിയിലെ മാലിന്യ സംസ്‌കരണ യൂണിറ്റിലേക്ക് മാറ്റുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

മാലിന്യം എത്രയും പെട്ടെന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഉദുമ ഗ്രാമപ്പഞ്ചായത്ത് കളക്ടര്‍ക്കും ആര്‍.ഡി.ഒ.യ്ക്കും കത്ത് നല്‍കിയിരുന്നു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനും മറ്റുമായി എത്തുന്നവര്‍ക്ക് പ്ലാസ്റ്റിക് കൂന ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കടലില്‍നിന്ന് തൊട്ടടുത്ത ബേക്കല്‍ പുഴയിലേക്കും പ്ലാസ്റ്റിക് ഒഴുകിയെത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.