Latest News

രണ്ട് ദര്‍സ് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

തൃക്കാക്കര: രണ്ട് ദര്‍സ് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പുക്കാട്ടുപടി സ്വദേശി അമ്പുനാട് മേനാന്തുരുത്തില്‍ വീട്ടില്‍ എം എസ് അലിയുടെ മകന്‍ എം എ നിഷാദ് (12), ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കുഴിവേലിപ്പടി പഞ്ചായത്ത് റോഡിന് സമീപം പുളിമൂട്ടില്‍ സി എം അബ്ബാസിന്റെ മകന്‍ മുഹമ്മദ് ഷെരീഫ് (14) എന്നിവരാണ് തൃക്കാക്കര ജഡ്ജിമുക്കിനു സമീപം ജമാഅത്ത് പള്ളിവളപ്പിലുള്ള കുളത്തില്‍ മുങ്ങിമരിച്ചത്.

വെളളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. തൃക്കാക്കര ജമാഅത്ത് പള്ളി ദര്‍സില്‍ താമസിച്ചു മതപഠനം നടത്തുന്ന 33 വിദ്യാര്‍ഥികളില്‍പ്പെട്ടവരാണ് ഇരുവരും. കുളത്തില്‍ കാല്‍വഴുതിവീണ നിഷാദിനെ രക്ഷിക്കാനിറങ്ങിയതാണ് ഷെരീഫ്. ഇരുവരും ചളിയില്‍ താണുപോവുകയായിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ ഒച്ചവച്ചതിനെ തുടര്‍ന്നു പരിസരവാസികള്‍ ഓടിക്കൂടി ഇരുവരെയും പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോവും വഴി മരിച്ചു. മൃതദേഹങ്ങള്‍ കാക്കനാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

മുഹമ്മദ് ഷെരീഫിന്റെ ഖബറടക്കം കുഴിവേലിപ്പടി ജമാഅത്ത് ഖബര്‍സ്ഥാനിലും നിഷാദിന്റെ ഖബറടക്കം അമ്പുനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും ശനിയാഴ്ച ഉച്ചയ്ക്ക് 12നു നടക്കും. സാജിതയാണു മുഹമ്മദ് ഷെരീഫിന്റെ മാതാവ്. റുക്‌സാന, ഫര്‍ഹത്ത്, നൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഷെമീനയാണ് നിഷാദിന്റെ മാതാവ്. സഹോദരങ്ങള്‍: ഇക്ബാല്‍, അനീഷ്. മൃതദേഹങ്ങള്‍ രാവിലെ പത്തിനു കാര്‍ഡിനല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.