ഉദുമ: അനധികൃത മദ്യവില്പന വ്യാപകമായതിനെത്തുടര്‍ന്ന് മയിലാട്ടി ഞെക്ലിയില്‍ സ്ത്രീകള്‍ രംഗത്ത്. അമ്പതില്‍പ്പരം വനിതകളും കുട്ടികളും ചേര്‍ന്ന് കഴിഞ്ഞദിവസം സംഘമായി വില്പനക്കാരെ കണ്ടെത്തി മുന്നറിയിപ്പ് നല്കി.
ബിവറേജ് ഔട്ട്‌ലെറ്റില്‍നിന്ന് വിദേശമദ്യം കൊണ്ടുവന്ന് പ്രദേശത്ത് ചില്ലറ വില്പനയാണ് നടത്തുന്നത്. മൊബൈല്‍ ഫോണില്‍ ആവശ്യപ്പെട്ടാല്‍ മദ്യം ബൈക്കില്‍ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിക്കുന്നതാണ് രീതി. ഇതേപ്പറ്റിയുള്ള മാതൃഭൂമി വാര്‍ത്തയെത്തുടര്‍ന്ന് ഈയിടെ എകൈ്‌സസ് മൂന്നുപേരെ പിടികൂടിയിരുന്നു.
ഇപ്പോള്‍ മദ്യവില്പന വീണ്ടും തകൃതിയാണെന്ന് സ്ത്രീകളുടെ പരാതി. സ്വസ്ഥത നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് അടുക്കള വിട്ട് ഇവര്‍ പരസ്യമായി രംഗത്തുവന്നത്. ഞെക്ലിയിലെ പ്രിയദര്‍ശിനി, ചൈതന്യ, ലാവണ്യ, സ്‌നേഹം, വൈശാലി, സൂര്യ എന്നീ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളാണ്മദ്യവിപത്തിനെതിരെ കൈകോര്‍ത്തത്. അമ്മമാരുടെ പ്രതിഷേധത്തിന് ശക്തിപകരാന്‍ ഞെക്ലിയിലെ ജവഹര്‍ ബാലവേദിയിലെ കൊച്ചുകൂട്ടുകാരും പങ്കാളികളായി. മുന്നറിയിപ്പ് അവഗണിച്ച് ചൊവ്വാഴ്ച പ്രദേശത്ത് മദ്യവില്പന നടത്തിയ ഒരാളെ ഇവര്‍ പിടികൂടി താക്കീത് നല്‍കിവിട്ടു.
മദ്യവില്പന തുടര്‍ന്നാല്‍ നിയമനടപടിക്കുവേണ്ടി ശ്രമിക്കും. മറ്റു പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളില്‍ മദ്യപിക്കാന്‍ എത്തുന്നവരെയും തടയുമെന്ന് ഇവര്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment