കാസര്‍കോട്: ബുധനാഴ്ച ബലിപെരുന്നാള്‍ സുദിനം. ത്യാഗത്തിന്റെയും വിശ്വാസ ദാര്‍ഢ്യത്തിന്റെയും ഒളിമങ്ങാത്ത സ്മരണ പുതുക്കുന്ന, ഭക്തിനിര്‍ഭരവും ആഘോഷപ്പൊലിമയും സമന്വയിക്കുന്ന സന്തോഷ ദിനം.
ഇബ്രാഹീമി പാത പിന്തുടര്‍ന്ന് മക്കയില്‍ ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കുന്ന ലക്ഷകണക്കിന് ഹാജിമാരോടപ്പം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ചൊവ്വാഴ്ച നഗരങ്ങളിലെല്ലാം പെരുന്നാള്‍ ആഘോഷത്തിനുളള സാധനങ്ങള്‍ വാങ്ങികൂട്ടുന്ന തിരക്കിലായിരുന്നു. വൈകുന്നേരത്തോടെ തക്ബീര്‍ ധ്വനികളാല്‍ നാടും നഗരവും മുഖരിതമായി. രാത്രി വൈകിയും പളളി മിനാരങ്ങളില്‍ നിന്നും തക്ബീറിന്റെ ഈരടികള്‍ നിലക്കാതെ പ്രവഹിക്കുന്നുണ്ടായിരുന്നു.
സ്ത്രീകള്‍ സന്തോഷത്തിന് മാറ്റു കൂട്ടാന്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ തയ്യാറാക്കിയും മൈലാഞ്ചി അണിഞ്ഞും പെരുന്നാള്‍ രാവിനെ സജീവമാക്കി.
ബുധനാഴ്ച അതിരാവിലെ കുളിച്ച് പുതുവസ്ത്രവുമണിഞ്ഞ് അത്തറിന്റെ നെറുമണവുമായി ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌ക്കാരത്തിനെത്തും. ശേഷം
ഈദ് ആശംസ കൈമാറിയും കുടുംബ-സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തിയും ബലിപെരുന്നാള്‍ ദിവസം സന്തോഷത്തിലും ആരാധനയിലുമാക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തും.
ഈദ് ആശംസ കൈമാറിയും കുടുംബ-സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തിയും ബലിപെരുന്നാള്‍ ദിവസം സന്തോഷത്തിലും ആരാധനയിലുമാക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തും.
ആഘോഷങ്ങള്‍ അതിരുകടക്കാതെ സൗഹാര്‍ദ്ദവും സമാധാനവും ഊട്ടിയുറപ്പിക്കാന്‍ പണ്ഡിതന്‍മാരും നേതാക്കളും ആഹ്വാനം ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment