Latest News

ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്

കാസര്‍കോട് : ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. കല്ലേറില്‍ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. പുലര്‍ച്ചെ 2.45 ഓടെയാണ് വിദ്യാനഗര്‍ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തെ ഡി വൈ എഫ് ഐ ഓഫീസിനു നേരെ കല്ലേറുണ്ടായത്. സംഭവസമയത്ത് ഓഫീസ് സെക്രട്ടറി പ്രശാന്ത് മാത്രമാണ് ഉണ്ടായിരുന്നത്. സാമൂഹ്യദ്രോഹികളാണ് അക്രമത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. പോലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ വിദ്യാനഗറില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി മണികണ്ഠന്‍, കെ രാജ്‌മോഹന്‍, രവീന്ദ്രന്‍, നിഷാന്ത്, ശിവപ്രസാദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.