ദുബായ്: നബിദിനം പ്രമാണിച്ച് യു.എ.ഇ.യില്‍ ഡിസംബര്‍ 11-ന് ഞായറാഴ്ച (റബീഉല്‍ അവ്വല്‍ 12) പൊതു അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്.
ഗവണ്‍മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കുമെന്ന് 'ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ്' അറിയിച്ചു.
മാനവ വിഭവശേഷികാര്യ മന്ത്രി സഖര്‍ ഗോബാഷ് ആണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്. ഇതോടെ, അടുത്ത വാരാന്ത്യത്തില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി കിട്ടും. ശനി അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മൂന്നുദിവസത്തെ അവധി ആഘോഷിക്കാനാകും.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment