തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ്മ അവാർഡിന് പ്രമുഖ കവി പ്രഭാ വർമ്മ അർഹനായി. ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.എം.കെ. സാനു ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം എന്നിവയാണ് പ്രഭാവർമ്മയുടെ കാവ്യസമാഹാരങ്ങൾ. ‘പാരായണത്തിന്റെ രീതിഭേദങ്ങൾ’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യൻ ഡയറിക്കുറിപ്പുകൾ’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമി അവാർഡ്, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാർഡ്, കൃഷ്‌ണഗീതി പുരസ്‌കാരം, വൈലോപ്പിളളി അവാർഡ, മൂലൂർ അവാർഡ്, അങ്കണം അവാർഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തനരംഗത്ത് മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്, ഇംഗ്ലീഷ് ഫീച്ചറിനുളള കെ.മാധവൻകുട്ടി അവാർഡ്, പൊളിറ്റിക്കൽ റിപ്പോർട്ടിംഗിനുള്ള കെ.സി.സെബാസ്‌റ്റ്യൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Vayalar Award, Shyama Madhavam
No comments:
Post a Comment