Latest News

ബന്ധുവല്ലാത്ത പുരുഷന്റെ കാറിൽ കയറി എന്നാരോപിച്ച് യുവതിക്ക് ചാട്ടയടി

ലണ്ടൻ: ബന്ധുവല്ലാത്ത പുരുഷന്റെ കാറിൽ കയറി എന്നാരോപിച്ച് യുവതിയെ ചാട്ടവാറിനടിച്ചു. സുഡാൻ പൊലീസാണ് യുവതിയെ പരസ്യമായി ചാട്ടവാറടിക്ക് വിധേയയാക്കിയത്. ഇതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം നിരവധിയാളുകൾ നോക്കിനിൽക്കെയാണ് ശിക്ഷ നടപ്പാക്കിയത്. ഹാലിമ എന്നാണ് യുവതിയുടെ പേര് . ഇവരെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ വ്യക്തമല്ല. ഏതാനും മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ.

തുണികൊണ്ട് മറച്ചിരിക്കുന്നതിനാൽ യുവതിയുടെ മുഖംവ്യക്തമല്ല. നിലത്തിരിക്കുന്ന യുവതിയുടെ മുതുകിലാണ് ചാട്ടയടിക്കുന്നത്. അടിയുടെവേദനകൊണ്ട് ഇവർ അലറിക്കരയുന്നുണ്ട്. ഇതുകണ്ട് സമീപത്തുള്ളവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. അടിയേൽക്കുമ്പോൾ അലറിക്കരയുന്ന യുവതി എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടെങ്കിലും അത് ആരും കേൾക്കുന്നില്ല.

കഴിഞ്ഞമാസമാണ് ഈ സംഭവം നടന്നതെന്നാണ് കരുതുന്നത്. ആരാണ് ശിക്ഷാവിധിയുടെ വീഡിയോ എടുത്തതെന്ന് വ്യക്തമല്ല. സുഡാനിലെ നിയമമനുസരിച്ച് ബന്ധുവല്ലാത്ത പുരഷന്റെ കാറിൽ സ്ത്രീകൾ കയറാൻ പാടില്ല. ഇതിനുവിരുദ്ധമായി പ്രവർത്തിക്കുന്നവരെ കഠിനമായ ശിക്ഷാവിധികൾക്ക് വിധേയരാക്കും. മറ്റാരും ഈ തെറ്റ് ആവർത്തിക്കാതിരിക്കാനാണ് പരസ്യമായി ശിക്ഷനടപ്പാക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London, Zudan, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.