Latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടിച്ചു. ദുബായില്‍ നിന്നെത്തിയ തളിപ്പറമ്പ് സ്വദേശി സമീറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരുന്നു.

രാവിലെ ഒന്‍പതോടെയാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. ഇലക്‌ട്രോണിക്‌സ് സാധനത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു സ്വര്‍ണം. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി സ്വര്‍ണക്കടത്ത് സംഭവങ്ങള്‍ കസ്റ്റംസ് പിടിച്ചിരുന്നു. അറസ്റ്റിലായ ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, Gold, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.