കാഞ്ഞങ്ങാട് : മടിക്കൈ സ്വദേശി കെ.വി.കുഞ്ഞിക്കൃഷ്ണന്റെ മകള്‍ സുഷമ കുവൈറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവ് മടിക്കൈ അമ്പലത്തറയിലെ പ്രകാശ് കൃഷ്ണനെതിരെ ഹൊസ്ദുര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മകളെ നിരന്തരമായി പീഡിപ്പിച്ചിരുന്ന പ്രകാശന്‍ കെട്ടിടത്തിന്റ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി കാണിച്ച് പിതാവ് കുഞ്ഞിക്കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തത്. കുവൈറ്റില്‍ ഭര്‍ത്താവുമൊന്നിച്ച് താമസിക്കുന്ന സുഷമക്ക് കുവൈറ്റ് പൈപ്പ് ഇന്‍ഡയ്ട്രീസ് ആന്റ് ഓയില്‍ സര്‍വീസസ് എന്ന സ്ഥാനത്തിന്റെ പര്‍ച്ചേഴ്‌സിംഗ് വിഭാഗത്തിലായിരുന്നു ജോലി.
കഴിഞ്ഞമാസം 24നാണ് സുഷമ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചത്. ഈ സമയം തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ചയിലുണ്ടായ മാരകമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.
എന്നാല്‍ വീഴ്ച എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തതയില്ല. ഇതേതുടര്‍ന്നാണ് മരണം കൊലപാതകമെന്ന സംശയമുയര്‍ത്തി പിതാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. 2002 ജൂലൈ 24നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanhangad, Sushama, Died, Case, Police

No comments:
Post a Comment