കാഞ്ഞങ്ങാട് നടക്കുന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രീ- പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലാണ് സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ സ്ത്രീകളുടെ അധ്വാനം കൂടുതലായി ചൂഷണം ചെയ്യുന്നത്. മാതൃ- ശിശു സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് പകരം ആശ വര്‍ക്കര്‍മാരെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച് സര്‍ക്കാര്‍ ബാധ്യതയില്‍നിന്ന് ഒഴിവാകുകയാണ്.
അങ്കണവാടി ജീവനക്കാര്‍ക്ക് നാമമാത്ര തുക നല്‍കി ഇവരുടെ അധ്വാനവും ചൂഷണം ചെയ്യുകയാണ്. ഈ രംഗത്ത് സ്വന്തം അധ്വാനം സേവനമായി നല്‍കുന്നത് വഴി സര്‍ക്കാരിന് പ്രതിവര്‍ഷം 60,000 കോടി രൂപയുടെ ലാഭമാണ് ലഭിക്കുന്നത്. സ്കീം പ്രവര്‍ത്തനങ്ങള്‍ എന്ന ഓമനപ്പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്ക് കൊടുക്കുന്ന പോഷകാഹാര ചെലവില്‍നിന്ന് 16 കോടി രൂപ സ്വകാര്യ നേഴ്സറി സ്കൂളുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്.
ഇന്ത്യയില്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ 2.75 ലക്ഷം സ്ത്രീകള്‍ക്ക് കാര്‍ഷിക മേഖലയില്‍ ജോലി നഷ്ടമായി. ഐടി മേഖലയില്‍ വനിതകള്‍ക്ക് തൊഴില്‍ വര്‍ധിച്ചെന്ന സര്‍ക്കാരിന്റെ അവകാശവാദം ശുദ്ധ അസംബന്ധമാണ്. പത്തുവര്‍ഷം മുമ്പ് 26 ശതമാനം തൊഴില്‍ സാധ്യതയുണ്ടായിരുന്ന ഐടി മേഖലയില്‍ ഇന്ന് 22 ശതമാനമായി ചുരുങ്ങി- സിന്ധു പറഞു.
സംസ്ഥാന പ്രസിഡന്റ് ബി പ്രദീപ് അധ്യക്ഷനായി. വി വി പ്രസന്നകുമാരി സംസാരിച്ചു. വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍ രഞ്ജിനിദേവി ചര്‍ച്ച ക്രോഡീകരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യമത്സര വിജയികള്‍ക്കും അസോസിയേഷന്‍ പ്രസിദ്ധീകരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തവര്‍ക്കും ഉപഹാരം നല്‍കി. വനിതാ സബ്കമ്മിറ്റി ചെയര്‍മാന്‍ ടി എ ഉഷ സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം ടി വി ആശ നന്ദിയും പറഞ്ഞു. കലാപരിപാടികളും അവതരിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment