കാസര്‍കോട് : ആര് എസ് എസ് നേതാവായ പോസ്റ്റുമാസ്റ്ററെ പോസ്റ്റ് ഓഫീസില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഏഴു സി പി എം പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.
2003 ജൂണ്‍ 22 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. ദാമോദരനെ അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി കഴുത്തില്‍ മഴു ഉപയോഗിച്ച് ഇരുതുടയിലും തലയിലും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
അമ്പലത്തറ പുല്ലൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ആര് എസ് എസ് കോട്ടപ്പാറ ശാഖ കാര്യവാഹക് കോട്ടപ്പാറ വാഴക്കോട് പടിഞ്ഞാറെ വീട്ടില്‍ പി പി ദാമോദരനെ (33) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ അമ്പലത്തറ നീലങ്കാവ് സോഡാ സുരേഷ് എന്ന സുരേഷ്ബാബു, ബേളൂര്‍ ചുള്ളിമൂലയിലെ പി വി രതീഷ്, ചുണ്ടംകുളം അമ്പിലേരി വീട്ടിലെ എ വി മധു, അമ്പലത്തറ കച്ചറക്കാല് കെ ശ്രീജേഷ്, പുല്ലൂര്‍ കുളിക്കാട് പി രതീഷ്, പുല്ലൂര്‍ കക്കാട് തമ്പായി, അഡൂര്‍ പാലക്കാച്ചി സി എച്ച് മാലിങ്കന് എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി ബാലന് വെറുതെ വിട്ടത്. എന്നാല്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് പറഞ്ഞു.
2003 ജൂണ്‍ 22 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. ദാമോദരനെ അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി കഴുത്തില്‍ മഴു ഉപയോഗിച്ച് ഇരുതുടയിലും തലയിലും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment