റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജഡ്ജി വിധിപറഞ്ഞത്. ഇതോടെ ലാലു പ്രസാദ് യാദവിന് ലോക്സഭാ അംഗത്വം നഷ്ടമാകും
വഞ്ചന, അഴിമതി, വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനും അഴിമതി നടന്ന കാലഘട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലക്കാരനുമായിരുന്ന വി.എന്‍. ശര്‍മ്മക്ക് അഞ്ച് വര്‍ഷത്തെ തടവും ഒന്നര കോടി രൂപയുടെ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ നാല് വര്‍ഷം തടവിന് വിധിച്ചിചട്ടുണ്ട്.
നിലവില്‍ റാഞ്ചി റാബ്രിബിര്‍സ മുണ്ട ജയിലിലാണ് ലാലു. 900 കോടി രൂപയുടെ അഴിമതി നടന്ന കാലിത്തീറ്റ കുംഭകോണക്കേസില്‍ അമ്പതോളം കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതില്‍ ലാലുപ്രസാദ് യാദവ് പ്രതിയായ അഞ്ച് കേസുകളില്‍ 37 കോടി 70 ലക്ഷം രൂപയുടെ അഴിമതി കേസിലാണ് വ്യാഴാഴ്ചത്തെ കോടതി വിധി. 1996ല്‍ കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ ട്രഷറിയില്‍ നിന്ന് വാങ്ങിയെന്നാണ് കേസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lalu Prasad, Yadav, Case, Court
No comments:
Post a Comment