തിരുവനന്തപുരം: എസ്.എൻ.സി ലാവ്‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മലബാർ കാൻസർ സെന്ററിന് സഹായം നൽകിയത് ലാവ്‌ലിനുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായിരുന്നെന്ന് സി.ബി.ഐ പ്രത്യേക സി.ബി.ഐ കോടതിയിൽ അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിടുതൽ ഹർജിയിൽ വാദം കേൾക്കവെയാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.
കാൻസർ സെന്രറിന് സഹായം അഭ്യർത്ഥിച്ച് പിണറായി എസ്.എൻ.സി ലാവ്‌ലിൻ കന്പനിക്ക് അയച്ച കത്തും സഹായം തേടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പും സി.ബി.ഐ കോടതിയിൽ ഹാജരാക്കി. കാൻസർ സെന്ററിനുള്ള സഹായം കരാറിന്റെ ഭാഗമല്ലെന്നായിരുന്നു പിണറായിയുടെ വാദം.
1998 ഏപ്രിലിൽ പിണറായിയുടെ ചേംബറിൽ വച്ചു നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് ഭാഗികമായി അംഗീകാരം നൽകിയത്. ഈ യോഗത്തിൽ ലാവ്‌ലിൻ കന്പനിയുടെ പ്രതിനിനിധിയായി ക്ലോസ് ടെൻഡ്രൽ പങ്കെടുത്തു. വൈദ്യുതി ബോർഡ് മുൻ ചെയർമാൻ മോഹനചന്ദ്രനും യോഗത്തിലുണ്ടായിരുന്നു എന്നും സി.ബി.ഐ അറിയിച്ചു. അന്തിമ കരാർ ഒപ്പു വയ്ക്കാതെ കരാറിന് അംഗീകാരം നൽകിയത് തെറ്റാണെന്നും സി.ബി.ഐ വാദിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Case, Pinarai, CBI
No comments:
Post a Comment