ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. വിഭജനം തീരുമാനിക്കാന്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതിയെയും നിശ്ചയിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ ഈ സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഹൈദരാബാദിനെ 10 വര്‍ഷത്തേക്ക് സംയുക്ത തലസ്ഥാനമാക്കണമെന്ന മുന്‍ നിര്‍ദ്ദേശവും മന്ത്രിസഭ അംഗീകരിച്ചു. ഇരു സംസ്ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടു പോകുമെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
അതിനിടെ, തെലുങ്കാന രൂപീകരിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് സീമാന്ധ്രയില്‍ ഐക്യ ആന്ധ്ര പ്രക്ഷോഭകര്‍ വെള്ളിയാഴ്ച ബന്ദ് നടത്തും. കേന്ദ്രമന്ത്രി ചിരഞ്ജീവി രാജി നല്‍കിയിട്ടുണ്ട്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് യു.പി.എ യോഗവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും കഴിഞ്ഞ ജൂലൈ 30ന് അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ തെലുങ്കാന മേഖലയിലാണ് ഹൈദരാബാദ് ഉള്‍കൊള്ളുന്നത്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായും ഒപ്പം കേന്ദ്ര ഭരണ പ്രദേശമായും ചണ്ഡിഗഡിനെ നിലനിര്‍ത്തിയ അതേ രീതിയായിരിക്കും ഹൈദരാബാദിന്റെ കാര്യത്തിലും പിന്തുടരുക. തീരുമാനം നടപ്പാകുന്നതോടെ നിലവിലെ ആന്ധ്രാപ്രദേശ് തെലുങ്കാന, സീമാന്ധ്ര എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളായി മാറും. നേരത്തെ ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളാണ് തെലുങ്കാനയുടെ ഭാഗമാവുക. ഹൈദരാബാദ്, അദിലാബാദ്, ഖമ്മം, കരീംനഗര്‍, മഹബൂബ് നഗര്‍, മെദക്, നല്‍ഗൊണ്ട, നിസാമാബാദ്, രംഗറെഡ്ഢി, വാറങ്കല്‍ എന്നീ ജില്ലകളാണ് തെലുങ്കാനയില്‍ വരുന്നത്. സ്വയംഭരണ പ്രദേശമാക്കണമെന്ന ഫസല്‍ അലി കമ്മീഷന്റെ ശിപാര്‍ശ മറികടന്ന് 1956ല്‍ ഐക്യ ആന്ധ്ര രൂപീകരണത്തോടെ തെലുങ്കാനയെ ആന്ധ്രാപ്രദേശില്‍ ലയിപ്പിക്കുകയായിരുന്നു.
പുതിയ സംസ്ഥാന രൂപീകരണത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ ആന്ധ്രാപ്രദേശില്‍ നടന്നത്. വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷം രക്തച്ചൊരിച്ചിലുണ്ടാക്കി. തെലുങ്കാന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ തെലുങ്കാന വിരുദ്ധ സമിതിയുടെ പ്രതിഷേധം നടന്നു. ഐക്യ ആന്ധ്ര എന്ന മുദ്രാവാക്യമുയര്‍ത്തി നൂറുകണക്കിനാളുകളാണ് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയത്. ഇവര്‍ വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയുടെയും നിയമ മന്ത്രാലയത്തിന്റെയും ആന്ധ്രാപ്രദേശ് നിയമസഭയുടെയും പരിഗണനയ്ക്ക് വിടും.
സീമാന്ധ്രയില്‍നിന്നുള്ള മന്ത്രിസഭാ അംഗങ്ങളായ കാവുരി സാംബശിവ റാവു, പള്ളം രാജു, കിഷോര്‍ ചന്ദ്ര ദിയോ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ മന്ത്രിസഭയില്‍നിന്ന് രാജിക്കത്ത് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കാനക്കു വേണ്ടി ശക്തമായി വാദിക്കുന്ന കേന്ദ്ര മന്ത്രി ജയ്പാല്‍ റെഡ്ഡിയാണ്. റായലസീമ, തീര ആന്ധ്ര എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് സീമാന്ധ്ര. റായലസീമ, കര്‍ണൂല്‍, അനന്തപൂര്‍, കടപ്പ, ചിറ്റൂര്‍, നെല്ലൂര്‍, പ്രകാശം, ഗുണ്ടൂര്‍, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം എന്നീ ജില്ലകളാണ് സീമാന്ധ്രയില്‍ ഉള്‍പ്പെടുന്നത്. സീമാന്ധ്രയില്‍നിന്നും തെലുങ്കാനയില്‍നിന്നുമുള്ള നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Andra Pradesh, Thelunkana, Chiramcheevi
No comments:
Post a Comment