Latest News

സന്യാസിയുടെ സ്വപ്നം; സ്വര്‍ണം ലഭിക്കാത്തതിനാല്‍ ഖനനം നിര്‍ത്തി


ലക്‌നൗ: 1000 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന സന്യാസിയുടെ സ്വപ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പുരാവസ്തുവകുപ്പ് നടത്തിവന്ന ഖനനം അവസാനിപ്പിച്ചു. മേഖലയില്‍ സ്വര്‍ണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവാതെ വന്നതോടെയാണ് ഖനനം അവസാനിപ്പിച്ചത്.

ബുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ചില മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇതുവരെ കിട്ടിയത്. പ്രദേശത്ത് ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഇപ്പോള്‍ മൗനം പാലിക്കുകയാണ്.

ബ്രിട്ടീഷുകാര്‍ക്കെതിരേ ശബ്ദമുയര്‍ത്തിന് തൂക്കിക്കൊന്ന രാജാ റാവു റാം ബക്‌സ് സിംഗിന്റെ കോട്ടവളപ്പില്‍ 1000 ടണ്‍ സ്വര്‍ണം കുഴിച്ചിട്ടുണ്ടെന്ന് ദോണ്ടിയ ഗ്രാമത്തിലെ ക്ഷേത്രത്തിലെ പൂജാരി സ്വാമി ശോബന്‍ സര്‍ക്കാര്‍ ആണ് സര്‍ക്കാരിനെ അറിയിച്ചത്.

തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലെ പത്ത് ഉദ്യോഗസ്ഥരും ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ വിദഗ്ധരും ചേര്‍ന്നുള്ള ഖനനം ഈ മാസം 18 മുതലാണ് ആരംഭിച്ചത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.