വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. 'മൂന്നാംമുറ വലക്കാര്‍' എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ നാല് തോണികളിലായാണ് മത്സ്യബന്ധനത്തിന് പോയത്. ഒരു തോണിയില്‍ 15 പേരടങ്ങുന്ന 60 തൊഴിലാളികളാണ് ഒരുമിച്ച് മത്സ്യബന്ധനം നടത്തിവന്നത്. കരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ വലയെറിഞ്ഞ് മത്സ്യം പിടിക്കുമ്പോള്‍ തോണിയില്‍ നിന്നും തെറിച്ച് പടിയിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
ഉടന്‍ തന്നെ മത്സ്യബന്ധനം അവസാനിപ്പിച്ച് അബോധാവസ്ഥയിലായ രഘുനാഥനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അരമണിക്കൂര്‍ മുമ്പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ: മീനാക്ഷി. മക്കള്‍: രതീശന്‍ (മത്സ്യത്തൊഴിലാളി), രജിത, രജി. ശിവദാസന്‍ ഏക സഹോദരനാണ്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് ജി. നാരായണന്‍ രഘുനാഥന്റെ മരണത്തില്‍ അനുശോചിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Raghunathan


No comments:
Post a Comment