കണ്ണൂര്‍: പാനൂര്‍ കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബോംബ് സ്‌ഫോടനം. നാലുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ ഒരാളുടെ ഇരുകൈപ്പത്തികളും തകര്‍ന്നു.
പൊട്ടാത്ത 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 9.30ഓടെ പാറാട് ടൗണിലെ പെട്രോള്‍ പമ്പിനു സമീപം കോറോത്ത് താഴെ വയലില്‍ തോട്ടിനടുത്താണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലോ ഒളിപ്പിച്ച ബോംബ് മാറ്റുന്നതിനിടയിലോ ആണ് സ്‌ഫോടനമെന്നു പറയപ്പെടുന്നു.
മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ പക്കു എന്ന അഫ്‌സല്‍, മുഹമ്മദ്, വലിയവീട്ടില്‍ മുനവ്വര്‍ എന്നിവര്‍ക്കും വടക്കേ വീട്ടില്‍ ജാസിമിനുമാണ് പരിക്കേറ്റത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. സ്‌ഫോടനം നടന്ന സ്ഥലത്തിനു തൊട്ടടുത്താണ് ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരം. ലീഗിന് സ്വാധീനമുള്ള പ്രദേശമാണിത്. പാനൂര്‍ സി.ഐ. ജയന്‍ ഡൊമനിക്, കൊളവല്ലൂര്‍ എസ്.ഐ. ഫായിസ് അലി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment