കൂത്തുപറമ്പ്: വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം പ്രതിശ്രുധ വധുവിനെ മറ്റൊരാള്‍ക്ക് കല്യാണം കഴിച്ചുകൊടുത്ത് വിശ്വാസ വഞ്ചന നടത്തിയതിന് മൂന്നുപേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.
മാനന്തേരി തൈക്കണ്ടി ഹൗസില്‍ അബ്ദുള്‍ ഖാദര്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്മ ജിസ്‌ട്രേറ്റ് കോടതിയില്‍ കൊടുത്ത സ്വകാര്യ ഹര്‍ജിയിലാണ് പ്രതികളായ നിര്‍മലഗിരി കുട്ടിക്കുന്നിലെ ഓട്ടോറിക്ഷ ഡ്രൈവറായ കാസിം, മകള്‍ മൊഫീദ, ഭര്‍ത്താവ് ഹബീബ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
കാസിമിന്റെ മകള്‍ മൊഫീദയെ മാനന്തേരിയിലെ അബ്ദുള്‍ ഖാദര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാമെന്ന്
പറഞ്ഞ് 2013 ജൂലൈ 25നായിരുന്നു കല്ല്യാണനിശ്ചയം വധുവിന് അരപവന്റെ സ്വര്‍ണ്ണാഭരണം അണിയിക്കുകയും 20,000 പിതാവിന് കൊടുക്കുകയും ചെയ്തിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കല്യാണം കഴിക്കാമെന്ന് ഉറപ്പും കൊടുത്തിരുന്നു.
പറഞ്ഞ് 2013 ജൂലൈ 25നായിരുന്നു കല്ല്യാണനിശ്ചയം വധുവിന് അരപവന്റെ സ്വര്‍ണ്ണാഭരണം അണിയിക്കുകയും 20,000 പിതാവിന് കൊടുക്കുകയും ചെയ്തിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കല്യാണം കഴിക്കാമെന്ന് ഉറപ്പും കൊടുത്തിരുന്നു.
എന്നാല്‍ ഇതിന് വിപരീതമായി കാസിം മകളെ നിര്‍മ്മലഗിരിയിലെ ഹബീബിന് വിവാഹം കഴിച്ചുകൊടുക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് അബ്ദുള്‍ ഖാദര്‍ കോടതിയിലെത്തിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം ടി ജലജാറാണി ഹര്‍ജി ഫയല്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Case, Police
No comments:
Post a Comment