ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം സ്വരാജ്യത്തേക്ക് രക്ഷപെട്ട ഇന്ത്യന്‍ വംശജനെ അമേരിക്കയ്ക്ക് കൈമാറി. 32-കാരനായ അമിത് സിംഗിനെയാണ് കൈമാറിയത്.
2009 ലാണ് കേസിനാസ്പദമായ സംഭവം. തന്റെ വീടിനു മുന്‍പിലൂടെ സ്കൂളിലേക്കു പോവുകയായാരുന്ന 14 വയസുളള പെണ്‍കുട്ടിയെ അമിത് സിംഗ് നിര്‍ബന്ധിച്ച് വീട്ടിനുളളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്കൂളിലെത്തി അധ്യാപകരോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുമെന്നു മനസിലാക്കിയ അമിത് ഇന്ത്യയിലേക്ക് രക്ഷപെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അമിതിന്റെ ഫോട്ടോ തിരിച്ചറിയുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അമിത് സിംഗിനെ അറസ്റ്റ് ചെയ്യ്ത് കൊണ്ടുപോവുകയായിരുന്നു. 2011 ല്‍ അമിത് സിംഗിനെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newyork, Amerika, Rape
No comments:
Post a Comment