Latest News

വിവാഹ വാഗ്ദാനം നല്‍കി യുവാവ് ബലാല്‍സംഗം ചെയ്തുവെന്ന് തമിഴ് യുവതി

ആലക്കോട്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി വലയില്‍ വീഴ്ത്തി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് കാന്തി തമിഴ്‌നാട് സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കി. നാഗര്‍ കോവില്‍ സ്വദേശിനിയായ 19 കാരിയാണ് ഭാസ്‌കരന്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയത്. 

ചെമ്പേരിയില്‍ ഒരു സ്ഥാപനത്തില്‍ ജോലിക്കെത്തിയ യുവതി നാട്ടിലേക്കുള്ള യാത്രയ്ക്കിടെയിലാണത്രെ ഭാസ്‌ക്കരനുമായി പരിചയപ്പെട്ടത്. ഇയാളുടെ പേരല്ലാതെ നാടോ മറ്റ് വിവരങ്ങളോ യുവതിക്കറിയില്ല. പിന്നീട് യുവതിയുടെ സ്ഥാപനത്തില്‍ എത്തിയ മാമ്മന്‍ എന്ന പേരിലെത്തിയ ഭാസ്‌ക്കരന്‍ വിവാഹ വാഗ്ദാനം നല്‍കി വലയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. 

ഇയാളുടെ വലയില്‍ വീണ താന്‍ രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ വാതില്‍ തുറന്നു കൊടുക്കുകയും ഭാസ്‌ക്കരന്‍ മുറിക്കുള്ളില്‍ കയറി തന്നെ പീഡിപ്പിക്കുകയും നേരം വെളുക്കുമ്പോള്‍ സ്ഥലം വിടുകയും ചെയ്യുമായിരുന്നുവെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഭാസ്‌ക്കരന്‍ മുങ്ങി. സംഭവം പുറത്തറിഞ്ഞതോടെ യുവതിയെ സ്ഥാപനത്തിണ്‍ നിന്നും പുറത്താക്കി. തുടര്‍ന്നാണ് യുവതി ബന്ധുക്കള്‍ക്കൊപ്പമെത്തി പോലീസില്‍ പരാതി നല്‍കിയത്. ഭാസ്‌ക്കരനെ കണ്ടെത്താന്‍ പോലീസ്
 അന്വേഷണം തുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Case, Police, Alakkode

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.