Latest News

ജ്യേഷ്ഠനെ കഴുത്ത് മുറുക്കി കൊന്ന് കെട്ടിത്തൂക്കിയ ശേഷം അനുജന്‍ തൂങ്ങിമരിച്ചു

ശ്രീകണ്ഠപുരം: ജ്യേഷ്ഠനെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്ന് കെട്ടിത്തൂക്കിയ ശേഷം അനുജന്‍ തൂങ്ങിമരിച്ചു. ചെമ്പേരി പുറഞ്ഞാണ്‍ റോഡരികില്‍ അമ്പഴത്തുംചാല്‍ മലയോടു ചേര്‍ന്ന ഭാഗത്തെ പേരക്കാട്ട് പൊതിയില്‍ ജോര്‍ജ് (46), ജ്യേഷ്ഠന്‍ തങ്കച്ചന്‍ എന്ന ജോസഫ് (50) എന്നിവരെയാണ് കഴുക്കോലില്‍ വെവ്വേറെ കയറുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. 

ചെമ്പേരി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയാണ് ജോര്‍ജ്. വ്യാഴാഴ്ച രാവിലെയാണ് ജോസഫ് താമസിക്കുന്ന വീടിലെ പിന്‍വശത്തെ മുറിക്കകത്ത് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ വീട്ടില്‍ നിന്ന് ഏറെ അകലെയല്ലാതെ മറ്റൊരു വീട്ടിലാണ് ജോര്‍ജ് കുടുംബ സമേതം താമസിച്ചിരുന്നത്. എന്നാല്‍ ബുദ്ധിമാന്ദ്യമുള്ള ജോസഫ് അവിവാഹിതനായതിനാല്‍ രാത്രികാലങ്ങളില്‍ ജോസഫിന് കൂട്ടുകിടക്കാന്‍ ജോര്‍ജും എത്താറുണ്ടായിരുന്നു. പതിവുപോലെ രാത്രി ഭക്ഷണം കഴിച്ച ശേഷം ജോസഫിനുള്ള ഭക്ഷണവുമായി വീട്ടില്‍ നിന്ന് തറവാട്ടു വീട്ടിലെത്തിയതായിരുന്നു ജോര്‍ജ്. 

ഈ വീട്ടില്‍ ജോര്‍ജിന്റെ കറവപ്പശുവുണ്ട്. രാവിലെ പാലു വാങ്ങാനെത്തിയ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്.സഹോദരങ്ങള്‍ എന്നതിനപ്പുറം ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. മാതാപിതാക്കളുടെ മരണ ശേഷം ജോര്‍ജാണ് തങ്കച്ചനെ സംരക്ഷിച്ചിരുന്നത്. പുതിയ വീടെടുത്ത് ജോര്‍ജ് താമസം മാറുമ്പോല്‍ കൂടെ താമസിക്കാന്‍ ജോസഫ് പോയിരുന്നില്ല. അതിനാലാണ് രാത്രി ജോസഫിന് കൂട്ടുകിടക്കാന്‍ ജോര്‍ജ് എത്താറുണ്ടായിരുന്നത്. ആലക്കോട് സി.ഐ: എം.എ.മാത്യു സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മൃതദേഹങ്ങളിലെ കയര്‍ അറുത്തുമാറ്റിയത്. 

കുടിയാന്മല എസ്.ഐ: സി.കെ. സുരേന്ദ്രന്‍, അഡീ. എസ്.ഐ: രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. പരേതരായ തോമസ്-മറിയക്കുട്ടി ദമ്പതികളുടെ മക്കളാണ് ജോര്‍ജും ജോസഫും. കരുവഞ്ചാലിലെ ഷീബയാണ് ജോര്‍ജിന്റെ ഭാര്യ.വിദ്യാര്‍ത്ഥിയായ പ്രിന്‍സ് ഏക മകനാണ്. സഹോദരങ്ങള്‍: മാത്യു (അപ്പച്ചന്‍), മറിയക്കുട്ടി, തെയ്യാമ്മ, സിസ്റ്റര്‍ സോഫി, ലിസി, ലീന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.