കാസര്‍കോട്: പഠനത്തില്‍ മികവ് കാട്ടുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് നല്‍കുന്ന അയ്യങ്കാളി സേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സേകളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
വിദ്യാഗനര്‍ ഗവണ്മെന്റ് കോളേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദു റസാഖ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കാസര്‍കോട് എം.എല്‍.എ എന്‍.എന്‍ നെല്ലിക്കുന്ന്, സംസ്ഥാന ഉപദേശക സമിതിയംഗം പി. രാമ ചന്ദ്രന്‍, കാണ്‍സിലര്‍മാരായ അര്‍ജുനന്‍ തായലങ്ങാടി, പി. രമേഷ്, ജില്ലാ ഉപദേശകസമിതിയംഗങ്ങളായി കുസുമം ചേനക്കോട്, പത്മനാഭന്‍ ചെറുവത്തൂര്‍, രാമ കൃഷ്ണന്‍ നാലാം വാതുക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ കിഷോര്‍ സ്വാഗതവും അസി. ജില്ലാ ഓഫീസര്‍ പി.ബി ബഷീര്‍ നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ ബാധ്യതകള്‍ എന്ന വിഷയത്തില്‍ സി.എം ബാലകൃഷ്ണന്‍ ക്ലാസ്സെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Abdul Razaqu, Scolarship, Students
No comments:
Post a Comment