ഉദുമ: ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായി ശരീരം തളര്‍ന്ന യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദുമ എരോലിലെ ആമുവിന്റെ മകള്‍ സൈബുന്നിസ (26) യെയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് നായന്‍മാര്‍മൂല തൈവളപ്പിലെ ബാഡൂര്‍ ഹൗസില്‍ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ഖാദറിന്റെ ക്രൂരമര്‍ദ്ദനത്തിലാണ് സൈബുന്നിസയുടെ ശരീരം തളര്‍ന്നത്.
2006 ഏപ്രീല്‍ 16 നാണ് അബ്ദുല്‍ഖാദറും സൈബുന്നിസയും തമ്മിലുളള വിവാഹം നടന്നത്. വിവാഹ സമയത്ത് 55 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ സ്ത്രീധനവും നല്‍കിയിരുന്നു. ഇവര്‍ക്ക് 7 വയസ്സായ ഒരു കുട്ടിയുമുണ്ട്.
സൈബുന്നിസ നാല് മാസം ഗര്‍ഭണിയായ സമയത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഖാദര്‍ അടിവയററില്‍ ചവിട്ടുകയും കട്ടിലില്‍ നിന്നും തളളളിയിടുകയുമായിരുന്നു. ഈ സമയത്തുളള പരിക്കാണ് യുവതിയുടെ ശരീര തളര്‍ച്ചയ്ക്ക് കാരണമായതാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതിന് ശേഷവും മര്‍ദ്ദനം തുടര്‍ന്ന ഖാദര്‍ സ്വര്‍ണ്ണവും പണവും കൈക്കലാക്കിയതായും യുവതി പറഞ്ഞു. ഇതിനിടയില്‍ ചിത്താരിയിലെ യുവതിയെ ഖാദര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇടയ്ക്ക് എരോലിലെ സൈബുന്നിസയുടെ വീട്ടിലെത്തുന്ന ഖാദര്‍ യുവതിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടത്രെ.
സൈബുന്നിസയുടെ ബന്ധുക്കള്‍ എരോല്‍ ജുമാമസ്ജിദ് സമീപം വാങ്ങിയ 10 സെന്റ് സ്ഥലം ഭീഷണാപ്പെടുത്തി സ്വന്തം പേരിലാക്കുകയും എട്ടുമാസം മുമ്പ് സഹോദരന്‍ മുഹമ്മദും ചേര്‍ന്ന് വില്‍പ്പന നടത്തുകയും ചെയ്തതായി യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്ത സൈബുന്നിസയുടെ പിതാവ് ആമുവിനെ ഖാദര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സൈബുന്നിസയെ ഖാദറിന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും അവിടെ വെച്ച് ഖാദറും രണ്ടാം ഭാര്യ ഹന്നത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സൈബുന്നിസയുടെ കുടുംബം മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാന്‍ തയ്യറായിരുന്നില്ല. രണ്ട് വര്‍ഷത്തോളമായി വിവിധ ഡോക്ടര്‍മാരെ കാണിച്ച് ചികിത്സ തേടിയെങ്കിലും സൈബുന്നിസയുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമായികൊണ്ടിരുന്നു.
ശരീരം തളര്‍ന്ന് എല്ലും തോലുമായ സൈബുന്നിസ്സയുടെ അവസ്ത അറിഞ്ഞ എരോലിലെ യുവാക്കളാണ് ചൊവ്വാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അബ്ദുല്‍ഖാദര്‍, രണ്ടാം ഭാര്യ ഹന്നത്ത്, ഭര്‍തൃമാതാവ് ബീഫാത്തിമ്മ, സഹേദരങ്ങളായ മുഹമ്മദ്, അബ്ദുല്‍റഹിമാന്‍, നഫീസ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment