തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആറ് ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടേംസ് ഓഫ് റഫറന്‍സ്. സോളാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തും. 2006 മുതലുള്ള ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് ആരെല്ലാമാണ് ഉത്തരവാദികള്‍? സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായോ? നഷ്ടം ഉണ്ടെങ്കില്‍ ഒഴിവാക്കാമായിരുന്നോ? ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചോ? തട്ടിപ്പ് തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ? ഇല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ? നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകും? തുടങ്ങിയ വിഷയങ്ങളെല്ലാം അന്വേഷണ പരിധിയില്‍പെടും.
മുഖ്യമന്ത്രിയുടെ ഓഫീസിനേയും മുഖ്യമന്ത്രിയേയും ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. ചോദ്യം ചെയ്യല്‍ നിയമാനുസൃത നടപടിയാണ്. അതാണ് സര്‍ക്കാര്‍ പറയുന്ന സുതാര്യത. കേസില്‍ കക്ഷി ചേരുന്നവരാണ് ഇനി കേസിന്റെ വ്യാപ്തി തീരുമാനിക്കേണ്ടതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Case, Ummanchandi
No comments:
Post a Comment