Latest News

താജ്മഹലില്‍ ഷൂസിന്റെ പരസ്യം, വിശ്വസുന്ദരിക്കെതിരെ കേസ്

ന്യൂഡല്‍ഹി: പുരാവസ്തു വകുപ്പിന്റെ വിലക്ക് ലംഘിച്ച് താജ്മഹലില്‍ ഹൈ ഹീല്‍ഡ് ഷൂസിന്റെ പരസ്യത്തിന് പോസ് ചെയ്ത വിശ്വസുന്ദരിക്കെതിരെ കേസ്. അമേരിക്കക്കാരി ഒലീവിയ കള്‍പ്പോയാണ് കുടുങ്ങിയത്. താജ്മഹലിലോ അതിനു ചുറ്റുമോ പരസ്യം ചിത്രീകരണത്തിന് കര്‍ശന വിലക്കുണ്ട്.

കഴിഞ്ഞ ദിവസമാണ് 21കാരിയായ കള്‍പ്പോ ഷൂസ് കമ്പനിയുടെ പരസ്യഏജന്‍സിയുടെ ആവശ്യപ്രകാരം ഹൈഹീല്‍ഡ് ഷൂസ് ധരിച്ച് താജിനു മുന്നിലുള്ള ഡയാന സീറ്റില്‍ ഇരുന്നത്. വെള്ളമാര്‍ബിള്‍ പാകിയ തറയിലുള്ള മാര്‍ബിള്‍ ബഞ്ചാണിത്. (92ല്‍ ചാള്‍സും ഡയാനയും ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ഡയാന ഈ ബഞ്ചില്‍ ഇരുന്നിരുന്നു. അതിന്റെ സ്മരണയ്ക്കാണ് ഡയാന ബഞ്ച് എന്ന് വിളിക്കുന്നത്.) പരസ്യഏജന്‍സിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

വിശ്വസുന്ദരിയായാല്‍ അതിന്റെ ഭാഗമായി സേവനപ്രവര്‍ത്തനം നടത്തണം. അതിന് എത്തിയതാണ് ഇന്ത്യയില്‍. പത്തു ദിവസം ഇവിടെയുണ്ടായിരുന്നു. അതിനിടയിലാണ് ഷൂസിന്റെ പരസ്യത്തില്‍ അഭിനയിച്ചതും ചിത്രീകരിച്ചതും. ഒരു ഷൂസ് അണിഞ്ഞ് ഒന്ന് കൈയില്‍ പിടിച്ചിരിക്കുന്നതാണ് ചിത്രീകരിച്ചത്. അവര്‍ തിഹാല്‍ ജയിലും സന്ദര്‍ശിച്ചിരുന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Case, Thajmahal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.