തിരുവനന്തപുരം: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റു. ഇരുവരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്യനാട് വിജേഷ് ഭവനില്‍ ജയില്‍ ജീവനക്കാരനായ വിജേഷിനും (45) ഭാര്യ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ ജീവനക്കാരിയായ ശുഭയ്ക്കുമാണ് (42) പൊള്ളലേറ്റത്. ഇവര്‍ തമ്മില്‍ ബുധനാഴ്ച രാത്രി കുറേ നേരം വഴക്കിട്ടിരുന്നു. തുടര്‍ന്ന് മുറി പൂട്ടി പുറത്തിറങ്ങിയ ശുഭ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവത്രേ.
മുറി തുറന്ന് പുറത്ത് വന്ന വിജേഷ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ അയാള്‍ക്കും പൊള്ളലേറ്റുവെന്നാണ് വിവരം. ഇവര്‍ക്ക് 10 വയസുള്ള ഒരു മകളുണ്ട്. ബുധനാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. ശുഭയുടെ നില അതീവ ഗുരുതരമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Suiside Attempt,
No comments:
Post a Comment