മുംബൈ : പ്രശസ്ത തെലുങ്കു നടന്‍ രഘുമുദ്രി ശ്രീഹരി (49) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം.
1964 ആഗസ്റ്റ് ഒന്നിന് ഹൈദ്രാബാദിലായിരുന്നു ശ്രീഹരിയുടെ ജനനം.1986ല്‍ പോലീസ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചാണ് തുടക്കം. അഭിനയിച്ച സിനിമകളില്‍ കൂടുതലും ആക്ഷന്‍ വേഷങ്ങളായിരുന്നു.അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങളാണ് ശ്രീഹരിയുടേത് . വേട്ടൈക്കാരന്‍ ,ഡോണ്‍ സീനു, റോമിയോ എന്നിങ്ങനെ നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
2009ല്‍ റാം ചരണ്‍ തേജക്കൊപ്പം അഭിനയിച്ച മഗധീര കേരളത്തിലും ശ്രദ്ധ നേടിയ സിനിമയായിരുന്നു.ഇതിലെ ഷേര്‍ഖാന്‍ എന്ന കഥാപാത്രം ആരാധകപ്രശംസ പിടിച്ചു പറ്റിയിരുന്നു. തേജക്കൊപ്പം അഭിനയിച്ച തൂഫാന്‍ ആണ് അവസാന ചിത്രം.
1998ല്‍ നടിയായ ശാന്തിയെ വിവാഹം ചെയ്തു.രണ്ട് ആണ്‍കുട്ടികളും ഒരു മകളുമുണ്‍ട്.സിനിമയിലെന്ന പോലെ സാമൂഹിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.അകാലത്തില്‍ അന്തരിച്ച മകള്‍ അക്ഷരയുടെ പേരില്‍ അക്ഷര ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.
ആന്ധ്രയിലെ ചില ദരിദ്ര ഗ്രാമങ്ങളെ ഏറ്റെടുക്കാനുള്ള പദ്ധതിയും ശ്രീഹരിയുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sreehari, Obituary, Thelunk Actor

No comments:
Post a Comment