Latest News

വിശ്വസിച്ചാലും ഇല്ലെങ്കിലും; 300 വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ കാണാനില്ല

ബീജിംഗ്: കഴിഞ്ഞയാഴ്ച മാദ്ധ്യമങ്ങളിലെല്ലാം ഒരു വാര്‍ത്ത വന്നു: ഹെനാന്‍ പ്രവിശ്യയിലെ ഷിയാങ്‌ചെങ് നഗരത്തില്‍നിന്ന് മൂന്ന് മമ്മികളെ കിട്ടി. ഒന്ന് ശരിക്കും സിനിമയില്‍ കാണുന്നതുപോലെയുള്ള കറുത്ത മൃതദേഹം. രണ്ടെണ്ണത്തിന് അസ്ഥിപ!ഞ്ജര രൂപം. വരുന്നു പിന്നാലെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത: മൂന്നും കാണാനില്ല. ഒരു കെട്ടിട നിര്‍മ്മാണ സൈറ്റിലെ ശവകുടീരത്തിലായിരുന്നു ഇവ കണ്ടെത്തിയത്. മമ്മിയുടെ മുഖത്തെ ഭാവം വരെ കൃത്യമായിരുന്നു. 1600 മുതല്‍ 1900 വരെ ചൈനയിലെ നാട്ടുരാജാക്കന്മാരായിരുന്ന ക്വിംഗ് വംശത്തിന്റെ അടയാളങ്ങളാണ് മമ്മിയിലുണ്ടായിരുന്നത്. ചൈനയിലെ അവസാന നാട്ടുരാജ്യമായിരുന്നു ഇത്. ഇവരുടെ പ്രത്യേകത പിന്നില്‍ കുതിരവാല്‍ പോലെ കെട്ടിയിട്ട മുടി (പോണി ടെയ്ല്‍) ആയിരുന്നു. മമ്മിയിലും ഇതുണ്ടായിരുന്നു.

മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള അറിവും വിദ്യയും ചൈനയിലുണ്ടായിരുന്നതുകൊണ്ട് മമ്മിയെ കണ്ടെത്തിയതില്‍ അത്ഭുതമില്ലെന്ന് ശാസ്ത്രജ്ഞരും നരവംശ വിദഗ്ദ്ധരും വിധിയെഴുതി. അങ്ങനെ പഠനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ആ വാര്‍ത്ത പുറത്തുവന്നത്. ശവകുടീരത്തില്‍ മമ്മികളുടെ പൊടി പോലും കാണാനില്ല. എവിടെ പോയെന്ന് ഇതുവരെ ഒരു വിവരവുമില്ല.

അന്വേഷണം നടക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ ആകെ ഭയചകിതരാണ്. സംഗതി കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും മമ്മികളെ ശരിയായ രീതിയില്‍ സംസ്‌കരിച്ചില്ലെങ്കില്‍ ആത്മാവുകള്‍ തിരിച്ചുവന്ന് ഭീകരമായ ഉപദ്രവമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ഭയം. കേടുകൂടാത്ത ശരീരം പുരുഷന്റേതും അസ്ഥികൂടങ്ങള്‍ രണ്ട് ഭാര്യമാരുടേതുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഇവയുടെ ഉടമസ്ഥരായ ആത്മാവുകള്‍ മാത്രമല്ല പൂര്‍വികരെല്ലാം കൂട്ടത്തോടെയെത്തി നാശം വിതയ്ക്കുമെന്ന ഭയത്തിലാണ് എല്ലാവരും. മമ്മി എന്ന പേരില്‍ പല ഭാഗങ്ങളുള്ള ഹോളിവുഡ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mammi, world News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.