Latest News

വിദ്യാര്‍ത്ഥിനിയെ അടിച്ച ട്യൂഷന്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു

പള്ളുരുത്തി: അടിയേറ്റ് അഞ്ചാംക്ലാസ്സുകാരിയുടെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ട്യൂഷന്‍ അധ്യാപികയെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പൈപ്പ് ലൈന്‍ റോഡിനു സമീപം താമസിക്കുന്നു ജമുന (45)യാണ് അറസ്റ്റിലായത്.

കണക്കു പഠിപ്പിക്കുന്നതിനിടയില്‍, അധ്യാപികയുടെ അടിയേറ്റ് പത്ത് വയസ്സുകാരിയായ അഖിലയ്ക്കാണ് കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പള്ളുരുത്തി എസ്.ഐ. ഏ.എസ്. യേശുദാസിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത് . ഇവരെ ജാമ്യത്തില്‍ വിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Teacher, Arrested, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.