സ്റ്റോക്ഹോം: ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം പ്രഖ്യാപിച്ചു. പീറ്റര്‍ ഡബ്ല്യു ഹിഗ്സും ഫ്രാന്‍സിസ് എന്‍ഗ്ലെര്‍ട്ടുമാണ് പുരസ്കാരം പങ്കിട്ടത്. ദൈവകണങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം നേടിയത്.
ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ സെര്‍ജി ഹരോഷെയും അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് ജെ. വൈന്‍ലാന്‍ഡുമാണ് 2012ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം നേടിയത്. പ്രകാശത്തിന്റെ അടിസ്ഥാന കണികയായ ഫോട്ടോണുകളുടെ നിയന്ത്രണം സംബന്ധിച്ച ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ പുതിയ പഠനങ്ങള്‍ക്കായിരുന്നു പുരസ്കാരം.
സ്റ്റോക്ക്ഹോമില്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സ്ഥിരം സെക്രട്ടറി സ്റ്റെഫാന്‍ നോര്‍മാര്‍ക്കാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. സ്വീഡനില്‍ ആല്‍ഫ്രഡ് നോബലിന്റെ ചരമ ദിനമായ ഡിസംബര്‍ പത്തിന് പുരസ്കാരം വിതരണം ചെയ്യും. 1.2 മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക.
ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ സെര്‍ജി ഹരോഷെയും അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് ജെ. വൈന്‍ലാന്‍ഡുമാണ് 2012ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം നേടിയത്. പ്രകാശത്തിന്റെ അടിസ്ഥാന കണികയായ ഫോട്ടോണുകളുടെ നിയന്ത്രണം സംബന്ധിച്ച ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ പുതിയ പഠനങ്ങള്‍ക്കായിരുന്നു പുരസ്കാരം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nobel Price,
No comments:
Post a Comment