കണ്ണൂര്‍ സുന്ദരേശ്വരക്ഷേത്രം ശ്രീ ഭക്തസംവര്‍ധിനി യോഗത്തിന്റെ ഉടമസ്ഥതയിലുള്ളതും കക്കാട് തുളിച്ചേരി ഉത്സവാഘോഷ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതുമായ ഗുരുദേവ മണ്ഡപത്തിനും ആരാധനകേന്ദ്രത്തിനും നേരേയാണ് അക്രമം നടന്നത്. ഗുരുദേവ മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ത്ത സംഘം പ്രതിമ തകര്‍ക്കാനും ശ്രമം നടത്തി. ഗുരുദേവ പ്രതിമയ്ക്കു തകരാറുകള്‍ സംഭവിച്ചിട്ടുണേ്ടായെന്ന് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. അരയാല്‍ത്തറ കേന്ദ്രീകരിച്ചുള്ള ആരാധനാകേന്ദ്രത്തിലെ ഫോട്ടോകള്‍ വലിച്ചെറിഞ്ഞ സംഘം ഇതിലൊന്ന് ഗുരുമണ്ഡപത്തില്‍ കൊണ്ടിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ വിളക്ക് തെളിയിക്കാന്‍ എത്തിയവരാണു സംഭവവിവരം ആദ്യമറിയുന്നത്. പുലര്‍ച്ചെ നാലോടെ എന്തൊക്കെയോ അടിച്ചുതകര്‍ക്കുന്നതിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
കക്കാട് തുളിച്ചേരി ഉത്സവകമ്മിറ്റി പ്രസിഡന്റ് കാരായി ദിവാകരന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം അഞ്ചിന് ശ്രീ ഭക്തിസംവര്‍ധിനി യോഗം, എസ്എന്‍ഡിപി, മറ്റു സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അരയാല്‍ത്തറയില്‍ പ്രതിഷേധ യോഗം ചേരും. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ചില ക്ഷുദ്രശക്തികളുടെ സംഘടിത നീക്കമാണ് ഇതിനു പിന്നിലെന്നും മുഴുവന്‍ കുറ്റവാളികളെയും എത്രയും പെട്ടെന്നു കണെ്ടത്തി അറസ്റ്റുചെയ്യണമെന്നു ഭക്തിസംവര്‍ധിനിയോഗം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment