Latest News

ശ്വേതയ്ക്ക് നന്ദി: പീതാംബരക്കുറുപ്പ് എം.പി

കൊല്ലം : തനിക്കെതിരെയുള്ള പരാതി പിന്‍വലിച്ചതിന് നടി ശ്വേതാ മേനോന് പീതാംബരക്കുറുപ്പ് എം.പി നന്ദി പറഞ്ഞു. തന്നെ തെറ്റിദ്ധരിച്ചില്ല എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നിര്‍വ്യാജമായ ഖേദം നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെയ്തവരോടും ചെയ്യിച്ചവരോടും പകയോ ദേഷ്യമോ ഇല്ല. സംഘാടകന്‍ എന്ന നിലയിലാണ് താന്‍ മാപ്പ് പറഞ്ഞത്. അല്ലാതെ തെറ്റു ചെയ്തതു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. സഭ്യേതരമല്ലാത്ത കാര്യങ്ങള്‍ താന്‍ ജീവിതത്തില്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പീതാംബരക്കുറുപ്പ് എം.പിക്കെതിരായ പരാതി പിന്‍വലിച്ച് നിയമനടപടികളില്‍ നിന്നും പിന്‍വാങ്ങുന്നതായി നടി ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗുല്‍സാഹെബ് എന്ന ഗുരുജിയുമായും അച്ഛനുമായും ഭര്‍ത്താവുമായും ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും ശ്വേത മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചു.

ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് പരാതി പിന്‍വലിക്കുന്നത്. പീതാംബരക്കുറുപ്പ് പരസ്യമായി മാപ്പു പറഞ്ഞതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Swetha Menon, Peethambara Kurup

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.