Latest News

ചീമേനി തുറന്നജയിലില്‍ മിന്നലേറ്റ് ഏഴുപേര്‍ക്ക് പരിക്ക്


ചീമേനി: ചീമേനി തുറന്നജയിലിന്റെ ഭാഗമായുള്ള ചപ്പാത്തിഷെഡ്ഡില്‍ ഇടിമിന്നലേറ്റ് രണ്ടു പിഞ്ചുകുട്ടികളും വാര്‍ഡറുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രണ്ടരയോടെയാണ് സംഭവം.  
കടുമേനി തെങ്ങുംവള്ളി ഹൗസില്‍ ഡെയ്‌സണ്‍ തോമസ്(34), ഭാര്യ സുമി (27), ഇവരുടെ മക്കളായ റോസ് മരിയ (ആറര), അലന്‍ (5) (ഇരുവരും കടുമേനി ഹോളിഫാമിലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍) ജയില്‍ വാര്‍ഡര്‍ പയ്യന്നൂര്‍ കേളോത്ത് സ്വദേശി കടവത്ത് ഹൗസില്‍ വാള്‍ട്ടര്‍(39), കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി ആയിഷ(37), ഇവരുടെ സഹോദരന്‍ സഹദ്(24) എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ പേര്‍ക്കും അരക്കെട്ടിന് താഴോട്ടാണ് പൊള്ളലേറ്റത്. ജയില്‍ കോമ്പൗണ്ടിനോടുചേര്‍ന്ന് പൊതു റോഡിനരികിലാണ് ജയില്‍ വകയുള്ള ചപ്പാത്തിഷെഡ്. ശക്തമായ മഴയും മിന്നലും കാരണം ഷെഡ്ഡില്‍ കയറിനിന്നവര്‍ക്കും ജയില്‍ അന്തേവാസികളെ സന്ദര്‍ശിക്കാന്‍ വന്നവര്‍ക്കുമാണ് മിന്നലേറ്റത്. 
ചപ്പാതിവിതരണകേന്ദ്രത്തിന്റെ ചുമതലയിലുണ്ടായിരുന്ന വാര്‍ഡറാണ് മിന്നലേറ്റ ജയില്‍ ജീവനക്കാരന്‍. കടുത്ത പനികാരണം കുട്ടികളായ റോസ് മരിയയെയും അലനെയും പയ്യന്നൂരില്‍ ഡോക്ടറെ കാണിച്ച് മടങ്ങവെ ഇടിയും മഴയുംകാരണം വഴിവക്കിലുള്ള ഷെഡ്ഡില്‍ കയറിയതായിരുന്നു ഡെയ്‌സണും കുടുംബവും. ജയില്‍ അന്തേവാസിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കാസര്‍കോട് സ്വദേശികളായ ആയിഷയും മക്കളും.

ഷെഡ്ഡില്‍ ഇരുപത്തിയഞ്ചോളം പേരുണ്ടായിരുന്നു. മിന്നലേറ്റ ഉടന്‍തന്നെ പുല്ലുമേഞ്ഞ ഷെഡ് മുഴുവന്‍ കത്തിനശിച്ചു. ഷെഡ്ഡില്‍ ഇരുന്നവര്‍ പിറകോട്ട് മറിഞ്ഞുവീണു. അനങ്ങാന്‍ പറ്റാതിരുന്ന ഡെയ്‌സണെ ഭാര്യ റോഡിലേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ അരഞ്ഞാണം ധരിച്ചിരുന്നതിനാല്‍ അരഭാഗം പാടെ പൊള്ളിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.