ബംഗളൂരു: ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ അബ്ദുന്നാസിര്‍ മഅദനിക്കെതിരെ സാക്ഷികളെ ഹാജരാക്കാതിരുന്ന പ്രോസിക്യൂഷനെ പ്രത്യേക വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മഅദനി തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍, കേസിന്‍െറ വിചാരണ ചൊവ്വാഴ്ച പുനരാരംഭിച്ചപ്പോഴാണ് ഒരു സാക്ഷിയും എത്താതിരുന്നത്.
സാക്ഷികളെ വിസ്തരിക്കാന്‍ നേരത്തേ കോടതി സമന്‍സ് പുറപ്പെടുവിച്ചിരുന്നു.
പ്രോസിക്യൂഷന് സാക്ഷികളെ ഹാജരാക്കാന്‍ കഴിയുന്നില്ളെങ്കില്‍, കോടതിക്ക് ഇനി സമന്‍സ് പുറപ്പെടുവിക്കാനാകില്ളെന്ന് പ്രത്യേക കോടതി ജഡ്ജി ബി. ബസവരാജ് പറഞ്ഞു. പ്രോസിക്യൂഷന്‍െറ ആവശ്യപ്രകാരമാണ് കോടതി സമന്‍സ് പുറപ്പെടുവിക്കുന്നത്. സാക്ഷികളെ ഹാജരാക്കാത്ത പക്ഷം വിചാരണയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടിവരുമെന്നും ജഡ്ജി വ്യക്തമാക്കി.

വിചാരണയെ തടസ്സപ്പെടുത്തുന്ന ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ളെന്ന് പറഞ്ഞ കോടതി, വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ളെന്നും ചൂണ്ടിക്കാട്ടി. കര്‍ണാടക ഹൈകോടതിയും സുപ്രീംകോടതിയും ബംഗളൂരു സ്ഫോടനക്കേസ് പരിഗണിച്ച സാഹചര്യത്തില്‍ വിചാരണയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായിക്കൂടെന്നും ബസവരാജ് പറഞ്ഞു.
അതേസമയം, മഅദനിയുടെ ചികിത്സ സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചില്ല. നവംബര്‍ 18നാണ് മഅദനിയെ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സീതാറാമാണ് ഹാജരായത്. സാക്ഷികളെ കൊണ്ടുവരാന്‍ കഴിയാത്തതിന് വ്യക്തമായ മറുപടി നല്‍കാന്‍ സീതാറാമിന് കഴിഞ്ഞില്ല. മഅദനിക്കുവേണ്ടി അഡ്വ. പി. ഉസ്മാന്‍ ഹാജരായി. കേസിന്‍െറ വിചാരണ ബുധനാഴ്ചയും തുടരും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment