തിരുവനന്തപുരം: ചോറ്റാനിക്കരയില്‍ ക്രൂരമായി കൊല്ലപ്പെട്ട നാലുവയസുകാരി അക്‌സയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ കണ്ണീര്‍ പുഷ്പങ്ങളുമായി മലയാളത്തിന്റെ പ്രിയ നടി കാവ്യമാധവന്‍. അക്‌സയുടെ ദാരുണാന്ത്യത്തെ ഓര്‍മ്മിച്ചുകൊണ്ട് വേദനകലര്‍ന്ന ഭാഷയില്‍ കാവ്യാമാധവന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫെയ്‌സ്ഫുക്കിലാണ് സ്വന്തം കൈപ്പടയില്‍ എഴുതി പോസ്റ്റിട്ടിരിക്കുന്നുന്നത്.
മാതൃവത്സല്യത്തിന്റെ മാധുര്യം നുണഞ്ഞു കഴിയേണ്ട പിഞ്ചു ബാല്യത്തില്‍ അമ്മയുടേയും കാമുകന്‍മാരുടേയും പീഡനങ്ങള്‍ക്കിരയായി ജീവന്‍ നഷ്ടപ്പെട്ട അക്‌സയെന്ന ബാലികയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ നീറുന്ന മനസോടെ കാവ്യ കണ്ണീര്‍പുഷ്പങ്ങളര്‍പ്പിക്കുകയാണ്.
മനുഷ്യന്‍ ധാര്‍മ്മികത മറന്ന്, മനുഷ്യത്വം വെടിഞ്ഞ് മൃഗമായി മാറുമ്പോള്‍ സംഭവിക്കുന്ന ഇത്തരം ക്രൂരതകള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. നിഷ്‌കളങ്കമായ അക്‌സയുടെ ബാല്യത്തിന്റെ തുടിപ്പുകളെ നിര്‍ജ്ജീവമാക്കി തീര്‍ത്ത പൈശാചിക കൃത്യത്തിന് ഈശ്വരന്‍ പരമാവധി ശിക്ഷ വിധിക്കട്ടെ.. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെയന്നും ഫെയ്‌സ് ബുക്കില്‍ കാവ്യ പറയുന്നു.
കാവ്യയുടെ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ ആയിരങ്ങളാണ് ഇത് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളപ്പിറവി ദിനത്തില്‍ രാവിലെയാണ് കാവ്യ ഫെയ്‌സ് ബുക്കിലൂടെ അക്‌സയുടെ വേര്‍പാടില്‍ വേദനിച്ചുകൊണ്ട് പോസ്റ്റിട്ടത്.
നടന്‍മാരും നടിമാരും ഫെയ്‌സ് ബുക്കില്‍ സജീവമായ ഈ കാലത്ത് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബ്ലോഗിലൂടേയും ഫെയ്‌സ് ബുക്കിലൂടെയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവായിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,



No comments:
Post a Comment