കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് അതിഥിയായെത്തിയ നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ശ്വേതയുടെ പരാതി.
കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷനു മുന്നിലെ വേദിയില്‍ ഉദ്ഘാടനച്ചടങ്ങില്‍ കയറിയതുമുതല്‍ ഇറങ്ങുംവരെയും അപമാനശ്രമം ഉണ്ടായിയെന്ന് ശ്വേത പറയുന്നു. വള്ളംകളി മുഴുവന്‍ സമയവും ആസ്വദിക്കാനെത്തിയ ശ്വേത സംഭവത്തെത്തുടര്‍ന്ന് സങ്കടത്തോടെ ഹോട്ടല്‍മുറിയിലേക്ക് പെട്ടെന്നു മടങ്ങി. ഹോട്ടലിലെത്തിയ ആര്‍.ഡി.ഒ.യോട് ശ്വേത കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. കളക്ടറോടും സംഭവം വിശദീകരിച്ചു.
ജലോത്സവത്തിന്റെ പ്രധാന വേദിയില്‍ കയറുന്നതുമുതല്‍ തന്നെ ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ശ്വേത പറയുന്നു. ആളുടെ പേര്‍ പറയുന്നില്ലെന്നും എന്നാല്‍ വീഡിയോയില്‍ നിങ്ങള്‍ക്ക് അയാളെ കാണാമെന്നും ശ്വേത പറയുന്നു.
സംഭവത്തില്‍ തനിക്ക് കടുത്ത അമര്‍ഷവും സങ്കടവുമുണ്ടെന്ന് ശ്വേത പറഞ്ഞു. മലയാളികളുടെ അടുത്തുനിന്നും പൊതു വേദിയില്‍ തനിക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായത് വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് ശ്വത വ്യക്തമാക്കി.
ഒരു എംപി ആണോ ഇതിന് പിറകിലെന്ന ചോദ്യത്തിന് വീഡിയോ കണ്ട് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ശ്വേത പറഞ്ഞു. അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ് കൊടുക്കുന്ന കാര്യ പരിഗണിച്ചു വരികയാണെന്ന് ശ്വേത പറയുന്നു.
സംഭവം കലക്ടറോട് താന്‍ പറഞ്ഞിരുന്നെന്ന് ശ്വേത മാധ്യമങ്ങളെ അറിയിച്ചു. കേരളപ്പിറവിദിനം തന്നെ ഇത്തരം ഒരു അനുഭവം നേരിട്ടതിന്റെ ഷോക്കിലാണ് താനെന്ന് ശ്വേത സങ്കടത്തോടെ പറഞ്ഞു.

കലാഭവന്‍ മണിയടക്കമുള്ള സിനിമാ താരങ്ങളും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരും പങ്കെടുത്ത പരിപാടിയിലാണ് ശ്വേതയ്ക്ക് ദുരനുഭവം ഉണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment