എസ് എഫ് ഐ മണലൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയും തൈക്കാട് മേഖലാ സെക്രട്ടറിയുമായ ഫാസിലിനെ വൈകീട്ട് ഏഴു മണിയോടെ ഗുരുവായൂര്‍ ബ്രഹ്മംകുളം പാല ബസാറില്‍ വെച്ച് ബൈക്കിലെത്തിയ ആര്‍ എസ് എസ് സംഘം മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
തൈക്കാട് ബ്രഹ്മംകുളം മേഖലയില്‍ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന് വന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് പറയപ്പെടുന്നു. ഐ ടി ഐ വിദ്യാഭ്യാസത്തിനു ശേഷം പാരലല്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു ഫാസില്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. മണലൂര്‍ നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കാനും എല്‍ഡിഎഫ് ആഹ്വാനം ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment